യൂറോപ്യൻ യൂണിയന് അധിക തീരുവയുമായി ഡോണൾഡ് ട്രംപ്; കാറുകളുടെയും ട്രക്കുകളുടെയും താരിഫ് 25% ആയി കൂട്ടും

Published : May 01, 2026, 11:47 PM IST
 Donald Trump

Synopsis

യൂറോപ്യൻ യൂണിയന് മേൽ 25 ശതമാനം അധിക തീരുവയുമായി ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെയും ട്രക്കുകളുടെയും താരിഫ് 25% ആയി കൂട്ടും. യൂണിയൻ വ്യാപാരകരാർ പാലിക്കാത്തതിനാലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ.

വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയന് മേൽ അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 25 ശതമാനം അധിക താരിഫാണ് യൂറോപ്യൻ യൂണിയന് മേൽ ചുമത്തിയത്. അടുത്തയാഴ്ച മുതൽ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കാറുകൾക്കും ട്രക്കുകൾക്കും താരിഫ് വർധിക്കും. അതേസമയം, അമേരിക്കൻ പ്ലാന്റുകളിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ 15% തീരുവ ചുമത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ ആണവ വിഷയത്തിൽ ഭേദഗതി നിർദേശവുമായി അമേരിക്കൻ പ്രതിനിധി; പാകിസ്ഥാൻ വഴി ഇറാനും പുതിയ നിർദേശങ്ങൾ കൈമാറി
ട്രംപിന്റെ സ്വപ്നം പൂവണിയുമോ? 3 രാജ്യങ്ങൾ നിർദ്ദേശിച്ചു, ഇത്തവണ സമാധാന നൊബേൽ പട്ടികയിൽ ഡോണൾഡ് ട്രംപും