പ്രകോപനം തുടർന്ന് യുഎസ് പ്രസിഡൻ്റ്: ഇറാനിലെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപ് ആക്രമിച്ച് തകർക്കുന്ന എഐ വീഡിയോ പുറത്തുവിട്ടു

Published : Aug 31, 2026, 10:05 AM IST
US Iran

Synopsis

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ ഖാർഗ് ദ്വീപ് ആക്രമണത്തിൽ തകരുന്നതിന്റെ എഐ നിർമ്മിത വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ, ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്ന ഭീഷണിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനെതിരെ വീണ്ടും പ്രകോപനപരമായ സന്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ 'ഖാർഗ് ദ്വീപ്' ആക്രമണത്തിൽ തകർന്നടിയുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച എഐ വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ചത്. ലാരക് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വൻ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാരക് ദ്വീപിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നിർമ്മിച്ച റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യുഎസ് സേന കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയിരുന്നു. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ബോംബുകൾ സ്ഥാപിക്കാൻ ഇറാൻ നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. മറുപടിയായി ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ബാല്ലിസ്റ്റിക് മിസൈലുകൾ അയച്ച് ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു.

അമേരിക്കൻ നീക്കം ചരിത്രപരമായ തെറ്റാണെന്നും വലിയ സാമ്പത്തിക, സൈനിക തിരിച്ചടി യുഎസ് നേരിടേണ്ടി വരുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണ് ഖാർഗ് ദ്വീപ്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയൊരു പങ്കും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. ഈ കേന്ദ്രം തകർക്കുന്നതായി എഐ ദൃശ്യങ്ങളിലൂടെ ചിത്രീകരിച്ച് ട്രംപ് പോസ്റ്റ് ചെയ്തത് ഇറാൻറെ സാമ്പത്തിക നട്ടെല്ലിനെ തകർക്കുമെന്ന പരസ്യമായ ഭീഷണിയായാണ് ആഗോള തലത്തിൽ വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്രാൻഡ് ക്യാനിയൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം, നിരവധിപേരെ കാണാതായി, ട്രെക്കിംഗിന് എത്തിയവരെ എയർലിഫ്റ്റ് ചെയ്തു
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ