ഹൈദരാബാദിലെ റോഡിന്‍റെ ചിത്രം പങ്കുവച്ച് ഇന്ത്യക്ക് നന്ദി പറഞ്ഞ് ട്രംപ്; തന്‍റെ പേരിട്ടതിൽ വലിയ സന്തോഷമെന്ന് പ്രതികരണം

Published : Jun 27, 2026, 12:14 PM IST
donald trump

Synopsis

ഹൈദരാബാദിലെ ഒരു റോഡിന് തന്‍റെ പേരിട്ടതിൽ നന്ദി അറിയിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺസുലേറ്റിന് സമീപമുള്ള ഈ റോഡിന് പേര് നൽകിയത് ഇന്ത്യ-യുഎസ് ബന്ധത്തിൽ ഹൈദരാബാദിനുള്ള പങ്ക് അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി.

ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ ഐടി നഗരമായ ഹൈദരാബാദിലെ ഒരു റോഡിന് തന്‍റെ പേര് നൽകിയതിൽ ആദരവ് പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇത്തരമൊരു ബഹുമതി ലഭിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റാണ് താനെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്.

ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് തെലങ്കാന സർക്കാർ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പേരിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഇന്ത്യയിലെ ഹൈദരാബാദിലുള്ള പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ — ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്‍റ്, നന്ദി,' - ട്രംപ് കുറിച്ചു.

തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ചേർന്ന് ഈ ആഴ്ച ആദ്യം റോഡിന്‍റെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുന്ന ചിത്രവും ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതുതായി നാമകരണം ചെയ്യപ്പെട്ട 'ഡൊണാൾഡ് ട്രംപ് അവന്യൂ' വെറുമൊരു റോഡല്ല എന്ന പ്രത്യേകതയുമുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ അമേരിക്കൻ സാങ്കേതിക വിദ്യ ഭീമന്മാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഐടി ഹബ്ബിന് തൊട്ടടുത്താണ് ഈ റോഡ് വരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയതെന്നാണ് തെലങ്കാന സർക്കാർ വ്യക്തമാക്കിയത്. ഇന്ത്യ-യുഎസ് ബന്ധത്തിൽ ഹൈദരാബാദിനുള്ള വളർന്നുവരുന്ന പങ്കിന്‍റെയും പ്രാധാന്യത്തിന്‍റെയും അംഗീകാരമാണിതെന്നും സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകം ഭയപ്പെടുന്നത് തന്നെ സംഭവിക്കുന്നോ? ഇറാനിൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വെറുതെ ഇരിക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
വണ്ടികളിലും വയറ്റിലും വരെ ഒളിപ്പിച്ച് ലഹരിക്കടത്ത്! ഒരു വർഷത്തിനിടെ പിടികൂടിയത് ഒരു ടണ്ണിലേറെ മയക്കുമരുന്നും രണ്ടരക്കോടി ലഹരിഗുളികകളും