യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം; പുട്ടിനുമായി ഉടൻ കൂടിക്കാഴ്ചയെന്ന് ട്രംപ്

Published : Jan 26, 2025, 01:43 PM IST
യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം; പുട്ടിനുമായി ഉടൻ കൂടിക്കാഴ്ചയെന്ന് ട്രംപ്

Synopsis

യുക്രൈൻ സമാധാനം ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി ആ​ഗ്രഹിക്കുന്നു. പുട്ടിനും ഇതേ ആ​ഗ്രഹമുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

വാഷിങ്ടണ്‍: യുക്രൈന്‌-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ഉടന്‍ സംസാരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുട്ടിന്‍ അറിയിച്ചതിന് പിന്നാലെയാണ് വ്യക്തത വരുത്തി ട്രംപ് രം​ഗത്തെത്തിയത്. 'യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചു.

വിഷയത്തിൽ യുക്രൈൻ സമാധാനം ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി ആ​ഗ്രഹിക്കുന്നു. പുട്ടിനും ഇതേ ആ​ഗ്രഹമുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി അധികാരത്തിലേറിയതിന് പിന്നാലെയാണ് ട്രംപ് ചർച്ചകൾക്ക് തുടക്കമിട്ടത്. സമവായ ചർച്ചകൾക്ക് റഷ്യ തയ്യാറായില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം യുക്രൈനുള്ള സാമ്പത്തിക സഹായം റദ്ദാക്കാനും ട്രംപ് തീരുമാനിച്ചു. 

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ