
ടെല്‍ അവീവ്: റേവ് പാര്‍ട്ടിക്കിടെ ഇസ്രയേലി യുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്. ഗാസ മുമ്പിന് സമീപം അവധി ആഘോഷിക്കാനായി കഴിഞ്ഞ ദിവസമെത്തിയ നോഹ അര്‍ഗമാനി എന്ന 25-കാരിയെയാണ് ഹമാസ് ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയത്. ബൈക്കിലെത്തി ആയുധധാരികള്‍ ഇസ്രായേലി യുവതിയുടെ കാമുകനെ മർദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ പിടിച്ച് കൊണ്ടുപോവുകയായിരുന്നു. ബൈക്കിൽ യുവതിയെ കടത്തിക്കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് ഹമാസ് പോരാളികള്‍ക്കിടയിൽ ബൈക്കിലിരുന്ന് തന്‍റെ ജീവന് വേണ്ടി കേഴുന്ന പുറകിലിരുന്ന് നോഹ അര്‍ഗമാനിയുടെ വീഡിയോ ദാരുണമാണെന്നാണ് കമന്‍റുകള്‍. "എന്നെ കൊല്ലരുത്, വേണ്ട' എന്ന് നിലവിളിച്ചുകൊണ്ടാണ് നോഹ ബൈക്കിലിരിക്കുന്നത്. തോക്കുധാരികൾ ഇവരെ ബലമായി പിടിച്ച് വെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. നോഹ അര്‍ഗമാനിയുടെ കാമുകൻ അവി നാഥനെയും ഹമാസ് സംഘം അതിക്രൂരമായി മർദ്ദിച്ചവശനാക്കിയെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്ത്. ഇയാളെയും കാണാതായിട്ടുണ്ട്.
നഥാനെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സഹോദരന്‍ മോഷെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് പേരെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇതുവരെ കണക്ട് ചെയ്യാനായില്ല, ഇരുവരും അപകടത്തിൽപ്പെട്ടതാകാം- സഹോദരൻ മോഷെ പറഞ്ഞു. യുവതിയെ ഹമാസ് സംഘം ഗാസയിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. അതിനിടെ നോഹയുടെ പുതിയദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി സുരക്ഷിതയാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നുവെന്നാണ് റിപ്പോർട്ടുകള്‍. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേലും. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.
Read More : സഹപാഠികളായ 4 ആൺകുട്ടികൾ പീഡിപ്പിച്ചു, ബന്ധുക്കളായ പ്ലസ് ടു വിദ്യാർത്ഥിനികൾ വിഷം കഴിച്ച് ജീവനൊടുക്കി