
വാഷിംഗ്ടൺ: ഇറാനും ഖത്തറും പങ്കിടുന്ന പ്രധാന പ്രകൃതിവാതക പാടത്തിന് നേരെ ബുധനാഴ്ച നടന്ന ആക്രമണങ്ങളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന്റെ ഭാഗമായ ഇറാന്റെ സൗത്ത് പാർസിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. തിരിച്ചടിയായി ഖത്തറിലെ ഊർജ്ജ നിലയം ഇറാൻ ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങൾ വലിയ രീതിയിൽ ക്രൂഡ്, ഊർജ്ജ വില കുതിച്ചുയരാൻ കാരണമായിരുന്നു. ഊർജ്ജ വില കുതിച്ചുയർന്നതോടെയാണ് ട്രംപ് രോക്ഷത്തിലായത്. പിന്നാലെയാണ് ഇസ്രയേലിനെ തള്ളി അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ഇസ്രയേൽ രോക്ഷം തീർക്കാനായി നടത്തിയ ആക്രമണമാണ് സൗത്ത് പാർസിന് നേരെയുണ്ടായത്. വളരെ കുറഞ്ഞ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തേക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നുമറിയില്ല. നിർഭാഗ്യവശാൽ ഇറാനും ആക്രമണത്തേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഖത്തറിന്റെ എൻഎൻജി ശാലയ്ക്ക് നേരയുണ്ടായ ഇറാന്റെ ആക്രമണം നീതീകരിക്കാനാവത്തതും അന്യായവുമാണ്. അതീവ പ്രാധാന്യമുള്ള മേഖലയ്ക്ക് നേരെ ഇസ്രയേലിന്റെ തുടർ ആക്രമണങ്ങൾ ഉണ്ടാവില്ല. ഈ നിലയിലുള്ള ആക്രമണത്തിന് അംഗീകാരം നൽകാനാവില്ല. ഇത്തരം ആക്രമണങ്ങൾക്ക് ഇറാന്റെ ഭാവിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എന്നാൽ ഖത്തറിന് നേരെ ആക്രമണം തുടർന്നാൽ ആക്രമിക്കാൻ താൻ മടിക്കില്ലെന്നാണ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വിശദമാക്കിയത്.
പശ്ചിമേഷ്യയിലെ സംഘർഷം ഊർജ്ജ വിപണിയെ സാരമായി ബാധിച്ചതോടെ ട്രംപ് ഭരണകൂടം കടുത്ത പ്രതിസന്ധിയിലാണ്. ഇതിന് പിന്നാലെ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ആക്രമിച്ചതിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശദമാക്കിയിരുന്നു. ഇറാനുമായുള്ള സംഘർഷത്തിലേക്ക് യുഎസിനെ ഇസ്രയേൽ കൊണ്ടുവന്നുവെന്ന ആരോപണങ്ങളും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിഷേധിച്ചു. ഇറാന് എതിരായ ആക്രമണം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പുതിയ പ്രസ്താവന. ഇറാനെതിരായ യുദ്ധം തുടങ്ങി വച്ചവർക്ക് അതിന്റെ ആഘാതം കണക്കു കൂട്ടുന്നതിൽ പിഴച്ചെന്ന വിലയിരുത്തൽ ഒമാൻ വിദേശകാര്യമന്ത്രി നടത്തി. മേഖലയിലേക്ക് പുതിയ സമാധാന നിർദേശവുമായാണ് ഒമാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇറാനെ മാത്രമാക്കി ചർച്ച ചെയ്യുന്നതിന് പകരം മേഖലയിലാകെ ആണവായുധം സംബന്ധിച്ച സുതാര്യതയും ആണവ നിർവ്യാപനവും ഉറപ്പാക്കുന്നതാണ് നിർദേശം.അമേരിക്കൻ സഹകരണം ഇപ്പോൾ മേഖലയിലെ രാഷ്ട്രങ്ങളുടെ സുരക്ഷയെയും വളർച്ചയെയും ആശങ്കയിലേക്ക് തള്ളിവിടുന്നതായി രാജ്യങ്ങൾ കണക്കാക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.
അമേരിക്കയും ഇസ്രായേളും ആഗ്രഹിച്ചത് നേടാൻ സാധ്യതയില്ല.സ്വന്തം വിദേശകാര്യ നയത്തിൽ അമേരിക്കയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന സത്യം സുഹൃത്ത് രാജ്യങ്ങൾ അമേരിക്കയോട് പറയണം. മേഖലയിൽ ആണവ ആയുധ നിർവ്യാപനം, ഊർജ വിതരണം, നിക്ഷേപ അവസരങ്ങൾ തുറക്കൽ എന്നിവയിൽ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കണം.ഇത് സാധ്യമാവുക ഇറാൻ അയൽ രാജ്യങ്ങളുമായി സമാധാനത്തിലായിരിക്കുമ്പോളാണ്. ആണവ ഊർജത്തിൽ സുതാര്യത ഉറപ്പാക്കാൻ മേഖലയിലാകെ ശ്രമം വേണം. ഇതിനായി ചട്ടക്കൂട് തയാറാക്കാനാകും.ഒമാനും ഗൾഫ് രാജ്യങ്ങൾക്കും ഇതിൽ പങ്ക് വഹിക്കാനാകും.മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ഇറാന്റെ തിരിച്ചടി അംഗീകരിക്കാൻ കഴിയാത്തത് എങ്കിലും ഒഴിവാക്കാൻ പറ്റാത്തതായി അവർ വിലയിരുത്തുന്നുവെന്നും ഒമാൻ വിദേശകാര്യമന്ത്രി നിരീക്ഷിച്ചു.അമേരിക്കൻ സഹകരണം അറബ് രാജ്യങ്ങളുടെ സുരക്ഷയെയും ഭാവിയെയും അപകടത്തിലാക്കുന്നതായി കാണുന്നുവെന്നും ഒമാൻ വിദേശകാര്യ മന്ത്രി വിലയിരുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam