
മസ്കറ്റ്: ഒമാനിലെ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ഖസബ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ ഒമാൻ സൈന്യം തകർത്തു. സംഭവത്തിന് പിന്നാലെ ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി. അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും അപായ സാധ്യതാ തോത് യു.കെ മാരിടൈം ഏജൻസി അതീവ ഗുരുതരം എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്.
ഒമാനെ തങ്ങൾ ഇതുവരെ ആക്രമിച്ചിട്ടില്ല എന്നായിരുന്നു ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒമാനിൽ രണ്ട് ദിവസമായി നിരന്തരം അതിശക്തമായ അക്രമണങ്ങൾ നടക്കുകയാണ്. തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും നടത്തുന്ന ആക്രമണമാണ് ഇതെന്നാണ് ഇറാൻ പറയുന്നത്. ഈ സമയത്താണ് കടലിലെ അപായ തോത് ഏറ്റവും ഗുരുതരം എന്ന നിലയിലേക്ക് യു.കെ മാരിടൈം ഏജൻസി ഉയർത്തിയത്. സംഘർഷ കാലത്ത് 20 കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
അതിനിടെ സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഉറാൻ അയച്ച 7 ഡ്രോണുകൾ സൈന്യം തകർത്തു. ഇന്ന് യഎഇ 10 ബാലസ്റ്റിക് മിസൈലുകളേയും 26 ഡ്രോണുകളേയും പ്രതിരോധിച്ചതായാണ് വിവരം. കുവൈത്തിലേക്കും ഖത്തറിലേക്കും ബഹറൈനിലേക്കും ഇപ്പോഴും ആക്രമണ ശ്രമങ്ങൾ നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam