പോണ്‍സ്റ്റാര്‍ കിറ്റിബെല്ല മദ്യപിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കി, ഒടുവില്‍ സംഭവിച്ചത്

Web Desk   | Asianet News
Published : May 27, 2021, 09:39 AM IST
പോണ്‍സ്റ്റാര്‍ കിറ്റിബെല്ല മദ്യപിച്ചു വാഹനമോടിച്ചു അപകടമുണ്ടാക്കി, ഒടുവില്‍ സംഭവിച്ചത്

Synopsis

നിയന്ത്രണം നഷ്ടപ്പെട്ടു വാഹനം സൈക്കിളില്‍ പോവുകയായിരുന്ന രണ്ടു പേരെയാണ് ഇടിച്ചു തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സഹായിക്കുന്നതിനുപകരം, കാതറിന്‍ കോണ്ടിനെം ഭാഗത്തേക്ക് ഡ്രൈവിംഗ് തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. 

മുപ്പത്തൊന്നുകാരിയായ പോണ്‍സ്റ്റാര്‍ കിറ്റിബെല്ല ഇപ്പോള്‍ പഴയ പരിപാടിയൊന്നുമില്ല. എന്നാല്‍, ഈ മുപ്പത്തൊന്നുകാരി മദ്യപിച്ച് വാഹനമോടിക്കാറുണ്ട്. കഴിഞ്ഞദിവസം ഇവര്‍ പറപ്പിച്ച ബെന്‍സ് കാര്‍ ഇടിച്ചു തെറുപ്പിച്ചത് ഒരു പാസ്റ്ററെ. നിര്‍ത്താതെ പോയ കിറ്റി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഗുരുതരപരിക്കേറ്റ പാസ്റ്റര്‍ ഇപ്പോള്‍ കോമയിലും. 'കിറ്റി ബെല്ല' എന്ന സ്‌റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന അശ്ലീലതാരം കാതറിന്‍ കൊളബെല്ല (31)യെ മിയാമി ബീച്ചില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊളാബെല്ല മാക് ആര്‍തര്‍ കോസ്‌വേയില്‍ ഡ്രൈവ് ചെയ്യുന്നതിനിടെയാണ് സംഭവം. 

നിയന്ത്രണം നഷ്ടപ്പെട്ടു വാഹനം സൈക്കിളില്‍ പോവുകയായിരുന്ന രണ്ടു പേരെയാണ് ഇടിച്ചു തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സഹായിക്കുന്നതിനുപകരം, കാതറിന്‍ കോണ്ടിനെം ഭാഗത്തേക്ക് ഡ്രൈവിംഗ് തുടരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അവിടെ പോപ്പ് താരവും ദി വീക്കെന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ലാ മാര്‍ സി. ടെയ്‌ലറുമായി കൂടിക്കാഴ്ച നടത്താനായിരുന്നു കിറ്റിയുടെ മരണപ്പാച്ചില്‍. അപകടസ്ഥലത്ത് പരിക്കേറ്റവരെ ചികിത്സിക്കുന്ന പാരാമെഡിക്കുകള്‍ കാണിക്കുന്ന വീഡിയോ പോലീസ് പുറത്തുവിട്ടു. തലയ്ക്ക് ഗുരുതര പരുക്കേറ്റ പാസ്റ്ററെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കോമയില്‍ പ്രവേശിപ്പിച്ചു.

ബെന്‍സ് കാറിന്റെ തകര്‍ന്ന വിന്‍ഡ്ഷീല്‍ഡ് ശ്രദ്ധിച്ച കിറ്റി അടുത്ത ദിവസം കൊളബെല്ലയിലെ ഡിറ്റക്ടീവുകള്‍ക്ക് കാര്യം വിശദീകരിച്ചുവെന്നും സംഭവത്തിനു മുമ്പ് മദ്യപിച്ചിരുന്നതായും പരിഭ്രാന്തമായതിനാലാണ് സ്ഥലം വിട്ടതെന്നും പോലീസിനോടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികളിലേക്ക് കടക്കുന്നതോടെ കിറ്റിയുടെ കാര്യം കഷ്ടത്തിലാവാനാണ് സാധ്യത. എന്തായാലും, അശ്ലീലതാരത്തിന്റെ അപകടം അമേരിക്കയിലെ ആരാധകര്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കിറ്റിക്ക് ലോകമെങ്ങും നിരവധി അശ്ലീല ആരാധകരുണ്ട്. സമൂഹമാധ്യമത്തിലും കിറ്റിയുടെ അപകടവാര്‍ത്ത ട്രെന്‍ഡിങ്ങായിട്ടുണ്ട്.

PREV
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു