
ലണ്ടൻ: അസ്വാഭാവികമായ രീതിയിൽ ആകാശത്ത് ആടിയുലഞ്ഞ് ഹെലികോപ്റ്റർ. പതിവ് അറ്റകുറ്റപ്പണികൾക്ക് ശേഷം പരീക്ഷണ പറക്കലിന് പോയ ഹെലികോപ്റ്ററാണ് ആകാശത്ത് ആടിയുലഞ്ഞത്. തുടർന്ന് പരിഭ്രാന്തരായ ക്രൂ അംഗങ്ങൾ തിരികെ എത്തിയ ഹെലികോപ്റ്ററിന്റെ കോക്പിറ്റ് തുറന്ന് പരിശോധിച്ചു. കോക്പിറ്റിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സൈനികരെയാണ് കണ്ടത്. മദ്യപിച്ച് ലക്കുകെട്ട ഇരുവരെയും അർധനഗ്നരായാണ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന്റെ അതിർത്തി പ്രദേശമായ നോർത്തംബർലാൻഡിലാണ് സംഭവം.
8.5 മില്യൺ യൂറോ വിലയുള്ളതും 30 എംഎം പീരങ്കിയും ഹെൽഫയർ മിസൈലുകളുമുള്ള സായുധ ഹെലികോപ്റ്ററിലായിരുന്നു സംഭവം. അപ്പാഷെ ഹെലികോപ്റ്ററിലാണ് പരീക്ഷണ പറക്കലിനിടെ സൈനികർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഹെലികോപ്റ്ററിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ പോലും ക്രൂ അംഗങ്ങൾ കേട്ടു. അസാധാരണ സംഭവത്തിന് കാരണമായത് എന്താണെന്ന് പരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ട് സൈനികരെ അർദ്ധനഗ്നരായി ഹെലികോപ്റ്ററിൻ്റെ പിൻ കോക്പിറ്റിൽ മദ്യപിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്. രണ്ട് സൈനികരോടും ഹെലികോപ്റ്ററിൽ നിന്ന് പുറത്തിറങ്ങി വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി മിലിട്ടറി ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്.
പിടികൂടിയ ഹെലികോപ്റ്റർ ആർമി എയർ കോർപ്സിൻ്റെ 653 സ്ക്വാഡ്രണിൻ്റേതാണെങ്കിലും ഇതിലുണ്ടായിരുന്ന സൈനികർ മറ്റൊരു സൈനിക വിഭാഗത്തിൻ്റെ ഭാഗമായിരുന്നു. അവരുടെ മാതൃ യൂണിറ്റും 653 സ്ക്വാഡ്രണിൻ്റെ ചെയിൻ ഓഫ് കമാൻഡും സ്ഥലത്ത് എത്തുന്നതുവരെ അവരെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മിലിട്ടറി ഏവിയേഷൻ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്നത് 2016-ൽ നോർത്തംബർലാൻഡിലെ ഒട്ടർബേണിലാണ്. എന്നാൽ, ചില സാങ്കേതിക തകരാറുകൾ കാരണം ഈ വിവരം അടുത്തിടെ പരസ്യമാകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam