
വാഷിംഗ്ടണ്‍: വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. പാഠഭാഗങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ തോന്നിയതെന്നും ഒബാമ പറയുന്നു. ഒബാമയുടെ രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകളുമായി പുറത്തിറങ്ങിയ എ പ്രോമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാത്രമല്ല, ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്. കളങ്കമേല്‍ക്കാത്ത സത്യസന്ധതയുള്ള വ്യക്തിയാണ് മന്‍മോഹന്‍സിംഗെന്നാണ് ഒബാമയുടെ നിരീക്ഷണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുച്ചിന്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സ്, ജോ ബൈഡന്‍ എന്നിവരെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
ഒബാമയുടെ ഭരണകാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന്നു രാഹുല്‍ ഗാന്ധി. ഡിസംബര്‍ 2017 ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ അദ്ദേഹത്തെ കണ്ടിരുന്നു. 2015 ല്‍ ഒബാമയായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ അതിഥി. ഈ സന്ദര്‍ശനത്തിനിടെ മോദിക്കൊപ്പം മന്‍ കി ബാത്തിലും ഒബാമ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam