
മറക്കാഷ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരണം 1037 ആയി. പൗരാണിക നഗരങ്ങൾ അടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
സഹാറ മരുഭൂമിയുടെയും അറ്റ്ലസ് പർവത നിരകളുടെയും രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജനങ്ങൾ ഉറക്കത്തിലായ നേരത്ത് വീടുകൾ നിലംപൊത്തി. ഒട്ടേറെ ആഫ്രിക്കൻ അറബ് പൗരാണിക നഗരങ്ങളും മന്ദിരങ്ങളും ഉള്ള മൊറോക്കോയിൽ മിക്കതും തകർന്നടിഞ്ഞു. പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ ആകാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന റിപ്പോർട്ടാണ് തുടക്കത്തിൽ പുറത്ത് വന്നത്. ആയിരങ്ങൾ ഇപ്പോഴും പാതിജീവനോടെ അവശിഷ്ടങ്ങൾക്ക് അടിയിലാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിറയുന്നത് നടുക്കുന്ന ദൈന്യതയാണ്.
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും എത്തുന്ന സുപ്രധാനമായ മാറക്കേഷ് നഗരവും തകർന്നടിഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിലാണ്. വിവിധ ലോകരാജ്യങ്ങൾ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കെട്ടിടങ്ങള്‍ ഒഴുകിയ പോലെ തോന്നിയെന്ന് നാട്ടുകാർ, മൊറോക്കോയെ വലച്ച് ഭൂകമ്പം, സഹായവുമായി മോദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam