
തായ്പെ: തായ്‌വാന്‍റെ വടക്കുകിഴക്കൻ തീരത്ത് 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. യിലാൻ നഗരത്തിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. 73 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
തലസ്ഥാനമായ തായ്‌പേയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ ഭയന്ന് പുറത്തേക്ക് ഓടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്ന് വിലയിരുത്തൽ നടന്നുവരികയാണെന്ന് ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു.
രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തായ്‌വാൻ, ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്. 2,000 ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത് 1999 ലാണ്. 2016 ൽ തെക്കൻ തായ്‌വാനിൽ 100 ൽ അധികം പേർ മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam