
ദില്ലി: ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു.
പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam