സ്ഥിതി​ഗതികൾ സങ്കീർണമാകുന്നു, ഈജിപ്റ്റിൽ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊന്നു

Published : Oct 08, 2023, 05:27 PM ISTUpdated : Oct 08, 2023, 05:33 PM IST
സ്ഥിതി​ഗതികൾ സങ്കീർണമാകുന്നു, ഈജിപ്റ്റിൽ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊന്നു

Synopsis

വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞു.

കെയ്റോ: ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഈജിപ്റ്റിൽ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി. ഈജിപ്ഷ്യൻ പൊലീസ് ഉദ്യോ​ഗസ്ഥനാണ് വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേൽ പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. അക്രമത്തിൽ മറ്റൊരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുന്ന ഇസ്രയേലി വിനോദസഞ്ചാര സംഘത്തിനു നേരെയാണു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. ഇയാളുടെ ഔദ്യോ​ഗിക ആയുധം ഉപയോ​ഗിച്ചല്ല ആക്രമിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തിരിച്ചറിഞ്ഞു.  ഇസ്രയേലി പൗരന്മാരെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചു. ഇസ്രായേലും ഫലസ്തീനും പരസ്പരം  നടത്തിയ ആക്രമണത്തിൽ 250 വരെ ഇസ്രായേലികളും  313 ഫലസ്തീനികളും കൊല്ലപ്പെട്ടു.ർ

 

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ