ഇലോൺ മസ്കിന് തിരിച്ചടി, ഓപ്പൺ എഐക്കെതിരായ കേസ് തള്ളി

Published : May 19, 2026, 12:35 AM IST
elon musk

Synopsis

ഓപ്പൺ എഐക്കെതിരെ ഇലോൺ മസ്ക് നൽകിയ കേസ് കാലിഫോർണിയയിലെ ഫെഡറൽ കോടതി തള്ളി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ച് നൽകിയ കേസ് ഫയൽ ചെയ്യാൻ മസ്ക് വൈകിയെന്ന് കോടതി കണ്ടെത്തി. ഓപ്പൺ എഐയുടെ ആദ്യകാല നിക്ഷേപകരിൽ ഒരാളായിരുന്നു മസ്ക്.

കാലിഫോർണിയ : ഓപ്പൺ എഐക്കെതിരായ കേസിൽ തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്. ലാഭേച്ഛയില്ലാത്ത കമ്പനിയായി തുടങ്ങിയ ഓപ്പൺ എഐ, ലാഭം ലക്ഷ്യമിടുന്ന സ്ഥാപനമാക്കി മാറ്റിയതിനെതിരെ മസ്ക് നൽകിയ കേസ് കാലിഫോർണിയയിലെ ഫെഡറൽ കോടതി തള്ളി . ഓപ്പൺ എഐയുടെ ആദ്യ നിക്ഷേപകരിൽ ഒരാളായിരുന്നു ഇലോൺ മസ്ക്.

ഓപ്പൺ എഐയോ സിഇഒ സാം ആൾട്ട്മാനോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും, മസ്ക് ഈ കേസ് ഫയൽ ചെയ്യാൻ വളരെ വൈകിപ്പോയെന്നും ജൂറി കണ്ടെത്തി. ഓക്‌ലാൻഡ് ഫെഡറൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. മസ്കും ആൾട്ട്മാനും അടക്കം കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു.

ഓപ്പൺ എഐയുടെ ആദ്യകാല നിക്ഷേപകരിൽ ഒരാളായ ഇലോൺ മസ്ക് 2024 ഫെബ്രുവരിയിലാണ് കമ്പനിക്കെതിരെ കേസ് കൊടുത്തത്. മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ച്, നിക്ഷേപകരെ മാത്രം ലക്ഷ്യമിട്ട് കമ്പനി ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറിയെന്നായിരുന്നു മസ്കിന്റെ വാദം. കേസ് കൊടുക്കാൻ മസ്ക് വൈകി എന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ലാണ് മസ്ക് ഓപ്പൺ AI ക്കെതിരെ കോടതിയെ സമീപിച്ചത്. 2018ലാണ് മസ്ക് ഓപ്പൺ എഐ വിട്ടത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമാധാന ചർച്ചയിൽ കല്ലുകടി, ഞെട്ടിക്കുന്ന ആഹ്വാനവുമായി അമേരിക്കൻ സെനറ്റർ ലിൻസി ഗ്രാം; 'ഇറാനെതിരെ ഒരിക്കൽക്കൂടി സൈനിക നടപടി വേണം'
ലോകം കാത്തിരിക്കുന്ന വമ്പൻ പ്രഖ്യാപനം ഉടൻ? അമേരിക്ക ഇറാന് മേലുള്ള ഉപരോധം നീക്കിയേക്കും, യുദ്ധത്തിലെ നഷ്ടപരിഹാര ആവശ്യത്തിൽ നിന്ന് ഇറാനും പിൻവാങ്ങും?