
പാരീസ്: ദയാവധത്തിന് അനുകൂലമായ നിയമ നിർമാണത്തിന് ഒരുങ്ങി ഫ്രാൻസ്. പാർലമെന്‍റിന്‍റെ വേനൽക്കാല സെഷൻ അവസാനിക്കുന്നതിന് മുന്നേ കരട് ബില്ല് തയ്യാറാക്കാനാണ് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ നിർദേശം. പൊതുവികാരം മാനിച്ചാണ് പുതിയ നിയമനിർമാണത്തിനുള്ള സാധ്യത തെളിയുന്നത്. പെന്‍ഷന്‍ രീതിയിലെ മാറ്റത്തിന്റെ പേരില്‍ രാജ്യത്ത് ഏറെനാളുകളായി പ്രതിഷേധം രൂക്ഷമായിരുന്നു. ഈ പ്രതിഷേധം കൂടി തണുപ്പിക്കാനാണ് ജനാഭിപ്രായം കൂടി കണക്കിലെടുത്തുള്ള നടപടിയെന്നാണ് നീക്കത്തെ വിലയിരുത്തുന്നത്.
184 ഫ്രെഞ്ച് പൌരന്മാരുടെ സമിതി ഞായറാഴ്ചയാണ് നിയമ നിര്‍മ്മാണത്തിനുള്ള പച്ചക്കൊടി വീശിയത്. തിങ്കളാഴ്ച സമിതിയുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സ് പ്രസിഡന്‍റ് സമിതിയുടെ അഭിപ്രായം തുടക്കമായേക്കാം എന്നാല്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്ന് നിര്‍ബന്ധമില്ലെന്നും വ്യക്തമാക്കി. നിങ്ങളുടെ നിഗമനങ്ങളെ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് സമിതിയിലെ ഒരു അംഗം പിന്നീട് കൂടിക്കാഴ്ചയേക്കുറിച്ച് പ്രതികരിച്ചത്. രോഗിയുടെ പൂര്‍ണ ബോധ്യത്തോട് കൂടിയ അനുവാദവും അവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ മാറ്റാനാവാത്ത സ്വഭാവത്തേക്കുറിച്ചും നിയമ നിര്‍മ്മാണത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്നാണ് മക്രോണ്‍ നിര്‍ദ്ദേശിക്കുന്നത്.
രോഗാവസ്ഥ മൂലമുള്ള പീഡനം അവസാനിപ്പിക്കാന്‍ മരണം ആഗ്രഹിക്കുന്ന രോഗികള്‍ക്ക് ബെല്‍ജിയം അടക്കമുള്ള അയല്‍രാജ്യങ്ങളുടെ സഹായം തേടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 2005ലെ നിയമ പ്രകാരം ഫ്രാന്‍സില്‍ മരിക്കാനുള്ള അവകാശം എന്ന നിലയില്‍ കൃത്രിമ ജീവന്‍റെ സഹായം നല്‍കുന്നത് പോലെയുള്ള പരോക്ഷമായ ദയാവധം നിയമ വിധേയമാക്കിയിട്ടുണ്ട്. അതിഭീകരമായ വേദന അനുഭവിക്കേണ്ടി വരുന്ന രോഗികള്‍ക്ക് കഠിനവും തുടര്‍ച്ചയുമായി മയക്കം വരാനുള്ള മാര്‍ഗങ്ങള്‍ നല്‍കാനും 2016ല്‍ ഫ്രാന്‍സില്‍ നിയമം നടപ്പിലാക്കിയിരുന്നു. എന്നാലും ദയാവധം എന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാണ്.
ഒരാള്‍ക്ക് മാറാ രോഗത്തേ തുടര്‍ന്നുള്ള പീഡനം അവസാനിക്കാന്‍ മരുന്നുകള്‍ നല്‍കി മരണം വേഗത്തിലാക്കുന്ന രീതികള്‍ ഫ്രാന്‍സില്‍ ശിക്ഷാര്‍ഹമാണ്. മാറാ രോഗം മൂലം വേദന സഹിച്ച് നരകിക്കേണ്ടി വരുന്ന രോഗികള്‍ക്ക് ആത്മഹത്യയ്ക്ക് സഹായം നല്‍കുന്ന രീതിയ്ക്ക് വിവിധ രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. നെതര്‍ലാന്‍ഡാണ് ഇത്തരത്തില്‍ ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യം. 2002 ഏപ്രില് 1നായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam