മാസം കിട്ടേണ്ടിയിരുന്ന ശമ്പളം 34,265 രൂപയോളം, അക്കൗണ്ടിൽ വന്നത് 1.127 കോടിയിലധികം; ജീവനക്കാരൻ രാജിവച്ചു, തിരികെ നൽകേണ്ടെന്ന് വിചിത്ര കോടതി വിധി

Published : Oct 07, 2025, 04:37 PM IST
Bank account balance

Synopsis

ചിലിയിൽ ശമ്പളത്തിൻ്റെ 300 ഇരട്ടി തുക അബദ്ധത്തിൽ ലഭിച്ച ജീവനക്കാരൻ ജോലി രാജിവെച്ച് പണം തിരികെ നൽകിയില്ല. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഇത് മോഷണമല്ലെന്ന് നിരീക്ഷിച്ച് കോടതി ജീവനക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.  

സാൻ്റിയാഗോ: ചിലിയിൽ ശമ്പളത്തിൻ്റെ 300 ഇരട്ടി തുക അബദ്ധത്തിൽ ലഭിച്ചതിനെ തുടർന്ന് ജോലി രാജിവെച്ച ജീവനക്കാരൻ പണം തിരികെ നൽകേണ്ടെന്ന് കോടതി വിധി. മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജീവനക്കാരന് അനുകൂലമായ വിധി വന്നത്. ഡാൻ കൺസോർഷിയോ ഇൻഡസ്ട്രിയൽ ഡി അലിമെൻ്റോസ് ഡി ചിലി എന്ന കമ്പനിയിലെ അസിസ്റ്റന്റ് ജീവനക്കാരനായ ഒരാൾക്കാണ് അബദ്ധത്തിൽ വലിയ തുക കമ്പനി അക്കൗണ്ടിൽ ഇട്ടത്.

ഇദ്ദേഹത്തിന് സാധാരണയായി പ്രതിമാസം ഏകദേശം 386 ഡോളറാണ് ശമ്പളമായി ലഭിച്ചിരുന്നത് (34,265 രൂപ). എന്നാൽ, 2022 മെയ് മാസത്തിൽ കമ്പനി അബദ്ധത്തിൽ ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിലേക്ക് 127,000 ഡോളർ (1,12,73,155- ഒരു കോടി പന്ത്രണ്ട് ലക്ഷത്തി എഴുപത്തിമൂവായിരത്തി ഒരുന്നൂറ്റി അൻപത്തി അഞ്ച് രൂപ) എത്തി. തുക കൈപ്പറ്റിയതിന് ശേഷം പണം തിരികെ നൽകാമെന്ന് ജീവനക്കാരൻ ആദ്യം കമ്പനിക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം ഇദ്ദേഹം കമ്പനിയിൽ നിന്ന് രാജിവെച്ചു തുക തിരികെ നൽകിയതുമില്ല. ഇതിനെത്തുടർന്ന് കമ്പനി ജീവനക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച കേസ് ഫയൽ ചെയ്യുകയായിരുന്നു.

കോടതി വിധി നിർണ്ണായകം

സാൻ്റിയാഗോയിലെ ഒരു കോടതി കേസ് പരിഗണിച്ചപ്പോൾ ഇത് മോഷണമല്ലെന്നും മറിച്ച് "അനധികൃതമായി പണം കൈപ്പറ്റൽ" (unauthorised collection) ആണെന്നും വിധിച്ചു. ഈ നിയമപരമായ വ്യത്യാസം കാരണം, ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കി പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് കോടതി വിധിച്ചു. ഇതോടെ കമ്പനിക്ക് പണം നഷ്ടമാകുന്ന സാഹചര്യമായി. പണം തിരികെ പിടിക്കാൻ കീഴ്ക്കോടതി വിധി അസാധുവാക്കാനുള്ള അപേക്ഷ ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ സാധ്യതകളും തേടുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു