സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് എർദോ​ഗാൻ

Published : May 09, 2025, 11:19 AM ISTUpdated : May 09, 2025, 11:22 AM IST
സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് എർദോ​ഗാൻ

Synopsis

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പാക് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് തുര്‍ക്കി പ്രസിഡന്‍റ്

അങ്കാറ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ചെന്നും തുർക്കി പ്രസിഡന്റ് ഓഫീസ് അറിയിച്ചു.  ആണവ ശക്തികളായ അയൽക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ തിരിച്ചടിക്കുമെന്ന് എർദോ​ഗാൻ പറഞ്ഞതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയിൽ ശാന്തവും സംയമനം പാലിക്കുന്നതുമായ നയങ്ങളെ തുർക്കി പിന്തുണയ്ക്കുന്നുവെന്ന് എർദോഗൻ ഷെരീഫിനോട് പറഞ്ഞതായി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിൽ ഇന്ത്യൻ കശ്മീരിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധമുണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചിരുന്നു. സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാൻ തുർക്കി എന്തും ചെയ്യാൻ തയ്യാറാണെന്ന് എർദോഗൻ അറിയിച്ചു. കൂടാതെ തന്റെ നയതന്ത്ര ബന്ധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളെ തുർക്കി നേരത്തെ അപലപിക്കുകയും ഇരുപക്ഷവും സാമാന്യബുദ്ധിയോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Asianet News Live
 

PREV
Read more Articles on
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ