'ഭര്‍ത്താവുമായി അടുത്ത സാമ്യം'; ആലിംഗനം അതിര് കടന്നോ...? വിവാദമായി ജെഡി വാന്‍സ്-എറിക്ക കിര്‍ക്ക് 'മഷി ഹഗ്' -വീഡിയോ

Published : Nov 02, 2025, 01:03 PM IST
JD Vance

Synopsis

വാഷിങ്ടണ്‍ ടേണിംഗ് പോയിന്റ് പരിപാടിയിൽ എറിക്ക കിർക്ക് വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ ആലിംഗനം ചെയ്തത് വലിയ വിവാദമായി. അന്തരിച്ച ഭർത്താവ് ചാർളി കിർക്കുമായി വാൻസിന് സാമ്യങ്ങളുണ്ടെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ആലിംഗനം.

വാഷിങ്ടണ്‍: ടേണിംഗ് പോയിന്റ് എന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ എറിക്ക കിർക്ക് ആലിം​ഗന ചെയ്യുന്ന വീഡിയോ വൈറലായതോടെ ഓൺലൈനിൽ വലിയ ചർച്ച. ഒക്ടോബർ 29 ബുധനാഴ്ച മിസിസിപ്പി സർവകലാശാലയിലെ പരിപാടിക്കിടെയാണ് എറിക്ക കിർക്ക് വാൻസിനെ കെട്ടിപ്പിടിച്ചത്. ടിപിയുഎസ്എയുടെ സിഇഒയും അന്തരിച്ച ചാർളി കിർക്കിന്റെ പങ്കാളിയായിരുന്ന എറിക്കയാണ് പരിപാടിയിൽ ജെഡി വാൻസിനെ അതിഥി പ്രഭാഷകനായി പരിചയപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് ട്രംപിന്‍റെ അനുയായിയാ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. 

തന്റെ പ്രസംഗത്തിൽ, വാൻസും പരേതയായ ഭർത്താവും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു. ആലിംഗനത്തിൽ, എറിക്കയുടെ കൈ വാൻസിന്റെ തലയ്ക്ക് പിന്നിലേക്ക് പോകുന്നതായും എറിക്ക അതിര് കടന്നതായും ജനപ്രിയ സ്ട്രീമർ സ്നീക്കോ എക്സിൽ പരിഹസിച്ചു. വീഡിയോ അമേരിക്കയിലെ ചൂടേറിയ വിവാദമായി മാറിയിരിക്കുകയാണ്. എറിക്ക വാൻസിനെ ആലിം​ഗനം ചെയ്തപ്പോൾ കൈ വാൻസിന്റെ തലക്ക് പിന്നിൽ ചുറ്റിപ്പിടിച്ചതാണ് വിവാദത്തിന് പ്രധാന കാരണം.

അന്തരിച്ച തന്റെ ഭർത്താവ് ചാർളി കിർക്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ എറിക്ക കിർക്ക് വികാരാധീനയായി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ, ആ ദിവസം വളരെ വൈകാരികമായിരുന്നുവെന്ന് അവർ സദസ്സിനോട് പറഞ്ഞു. ആരും ഒരിക്കലും എന്റെ ഭർത്താവിന് പകരമാവില്ല. പക്ഷേ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൽ എന്റെ ഭർത്താവിന്റെ ചില സാമ്യതകൾ ഞാൻ കാണുന്നുവെന്നായിരുന്നു എറിക്കയുടെ പ്രസ്താവന. 

തൊട്ടുപിന്നാലെ, ജെഡി വാൻസ് വേദിയിലേക്ക് നടന്നു വന്നപ്പോൾ ഇരുവരും കെട്ടിപ്പിടിച്ചു. എറിക്കയുടെ കൈ തലയ്ക്ക് പിന്നിൽ ഇരിക്കുന്നതായി ചിത്രങ്ങളിൽ വ്യക്തമായതോടെ വീഡിയോ വൈറലായി. സ്ട്രീമർ സ്നീക്കോയുടെ പരാമർശങ്ങളെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രം​ഗത്തെത്തി. അതേസമയം, എറിക്ക കിർക്കോ ജെഡി വാൻസോ വിമർശനത്തോട് പ്രതികരിച്ചിട്ടില്ല, പക്ഷേ ക്ലിപ്പ് എക്‌സിലും ടിക്‌ടോക്കിലും വ്യാപകമായി പ്രചരിക്കുന്നത് തുടരുന്നു. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ