എത്യോപ്യന്‍ വിമാന ദുരന്തം: 157 പേരും മരിച്ചു

Published : Mar 10, 2019, 06:45 PM IST
എത്യോപ്യന്‍ വിമാന ദുരന്തം: 157 പേരും മരിച്ചു

Synopsis

അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്. 

നെയ്‍റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്ന് വീണ എത്യോപ്യന്‍ യാത്രാ വിമാനത്തിലെ മുഴുവന്‍ ആളുകളും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 157 പേര്‍ മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. 

" പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അപകടകാരണം വ്യക്തമല്ല. 2018 ഒക്ടോബര്‍ 29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്