കെനിയയിലേക്കുള്ള യാത്രാ മധ്യേ എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 157 പേര്‍

By Web TeamFirst Published Mar 10, 2019, 2:28 PM IST
Highlights

 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം. 

നെയ്‍റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ യാത്രാ വിമാനം തകര്‍‌ന്നു വീണതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം. 

അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വിണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. " പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു.

വിമാനത്തിലുണ്ടായിരുന്നവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനി വിശദമാക്കി. വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകര്‍ന്നു വീണത്. അപകടകാരണം വ്യക്തമല്ല. 2018 ഒക്ടോബര്‍ 29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

click me!