
വാഷിങ്ടന്‍: അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്‍റായിരുന്ന ജോ ബിഡന്‍ ഏറെ കാലം വിചാരണ ചെയ്യപ്പെട്ട ചിത്രത്തിന് പിന്നിലെ സംഭവങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ പ്രതിരോധ സെക്രട്ടറിയു ആഷ് കാര്‍ട്ടറുടെ ഭാര്യ സ്റ്റീഫനി കാര്‍ട്ടര്‍.
'എന്‍റെ ഏറെ തെറ്റദ്ധരിക്കപ്പെട്ട ചിത്രത്തെ കുറിച്ചാണ്. അത് ഞാന്‍ തന്നെ പറയണമല്ലോ, എന്നെ അദ്ദേഹം കെട്ടിപ്പിടിച്ചത് ഞാന്‍ പരിഭ്രാന്തിയിലായിരുന്നത് കൊണ്ടാണ്. എന്‍റെ ഭര്‍ത്താവിന് ഉന്നത പദവിയിലെത്താന്‍ ഞാന്‍ നില്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട് എന്നായിരുന്നു അദ്ദേഹം എന്‍റെ ചെവിയില്‍ പറഞ്ഞത്.
തന്‍റെ തോളില്‍ അദ്ദേഹം കൈവച്ചത് തന്നെ പിന്തുണയ്ക്കാനാണെന്നും രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കരുതെന്നാണ് സ്റ്റീഫനി പറയുന്നു. ബിഡന്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വിചാരണ നേരിടുന്ന സമയത്താണ് സ്റ്റീഫനിയുടെ വെളിപ്പെടുത്തല്‍.
സ്റ്റീഫനിയുടെ തോളില്‍ കൈവച്ചുകൊണ്ട് ബിഡന്‍ ചെവിയില്‍ എന്തോ പറയുന്ന ചിത്രമായിരുന്നു വിവാദമായത്. 2015ല്‍ ആഷ് കാര്‍ട്ടറുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിലായിരുന്നു ചിത്രമെടുത്തത്.
2014ല്‍ ബിഡനിൽ നിന്നുണ്ടായ മോശ അനുഭവം നെവാഡ സ്റ്റേറ്റ് അസ്സംബ്ലി വുമൺ ലൂസി ഫ്‌ളോറസ് തുറന്നു പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഈ ചിത്രവും വിചാരണ ചെയ്യപ്പെട്ടത്. ബിഡൻ തന്റെ അനുവാദമില്ലാതെ തന്റെ തോളിൽ കൈവെച്ചുവെന്നും തലയിൽ ചുംബിച്ചുവെന്നുമായിരുന്നു ലൂസിയുടെ ആരോപണം.
എന്നാൽ താൻ ദുരുദ്ദേശത്തോടെ പ്രവർത്തിച്ചതല്ലെന്നും അവരോടുള്ള തന്റെ സ്നേഹവും പിന്തുണയും അറിയിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണെന്നും. മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ മാറി ചിന്തിക്കാന്‍ തയ്യാറാണെന്നും ബിഡൻ അന്ന് മറുപടി നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam