യുദ്ധസാഹചര്യത്തിൽ ഇന്ത്യ ഇറാന് മാനുഷിക സഹായമായി അയച്ച മരുന്നുകൾ രാജ്യത്തെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം. അടുത്തിടെ ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ എൽപിജി ടാങ്കറുകൾ രാജ്യത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ സഹായം

ടെഹ്റാൻ: യുദ്ധത്തിൽ വലയുന്ന ഇറാന് വേണ്ടി ഇന്ത്യ അയച്ച മരുന്നുകൾ രാജ്യത്തെത്തി. യുദ്ധസാഹചര്യത്തിൽ മാനുഷിക സഹായം എന്ന നിലക്കാണ് മരുന്ന് കൈമാറിയത്. ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറിയ മരുന്നുകളാണ് ഇറാനിലെത്തിയെന്ന് അറിയിപ്പ് വന്നത്. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകുകയാണ് ചെയ്യുന്നത്. ഇന്ത്യക്കും ഇറാനും ഇടയിൽ ചില വിഷയങ്ങളിൽ ചില ഭിന്നതകൾ നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയും ഇറാനും തമ്മിൽ പിന്നീട് ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാന് പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇന്ത്യ ഇറാന് മരുന്നുകൾ കൂടി നൽകിയിരിക്കുന്നത്. ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ എൽ പി ജി ടാങ്കറുകൾ വഹിക്കുന്ന രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിച്ചതിന് ഇറാന് നന്ദി അറിയിക്കുകയും ഇന്ത്യ ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുളള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player