
ദില്ലി: കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ആക്രമണം നടന്നത്. 1200-ലധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും നിരവധി പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം തുടങ്ങിയതോടെ അത് യുദ്ധത്തിലേക്ക് വഴിമാറി. യുദ്ധത്തിന് തുടക്കമിട്ട ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിൻവാർ തന്റെ കയ്യിലുള്ള സാധനങ്ങൾ ഗാസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് ഇസ്രായേൽ ശനിയാഴ്ച പുറത്തുവിട്ടിരിക്കുന്നത്.
ഇസ്രായേൽ ആക്രമണത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യഹ്യയെ വധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷത്തെ ആക്രമണ സമയത്തുള്ള ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ യഹ്യയാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് ഇസ്രായേൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, സിൻവാറും ഭാര്യയും കുട്ടികളും ടെലിവിഷനും വെള്ളവും, തലയിണയും മെത്തകളം ഉൾപ്പെടെയുള്ള സാധനങ്ങൾ തുരങ്കത്തിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ ആക്രമണം. വിവിധ ലോകനഗരങ്ങളിൽ ഇന്ന് യുദ്ധവിരുദ്ധ റാലികൾ നടക്കും. 2023 ഒക്‌ടോബർ 7ന് ലോകത്തെ നടുക്കി ഇസ്രയേലിനെതിരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം. 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു.
250 ലേറെ പേരെ ബന്ദികളാക്കി. ഇസ്രയേൽ അന്നോളം പുലർത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകർന്ന ഒളിയുദ്ധം. മണിക്കൂറുകൾക്കകം ഹമാസിന്‍റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേരാണെന്നാണ് കണക്കുകൾ. അതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ഒരു ലക്ഷം പേർക്ക് പരിക്കേറ്റു. ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറിയിരിക്കുകയാണ്.