ഇന്ത്യന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് ന്യൂജേഴ്സി ഗവര്‍ണര്‍

Published : Sep 09, 2019, 08:25 AM ISTUpdated : Sep 09, 2019, 11:10 AM IST
ഇന്ത്യന്‍ നിക്ഷേപകരെ സ്വാഗതം ചെയ്ത് ന്യൂജേഴ്സി ഗവര്‍ണര്‍

Synopsis

അമേരിക്കയിൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂജെഴ്സിയുടെ ഗവർണർ ഫിൽ മർഫി സെപ്തംബർ 13 മുതൽ 22 രണ്ട്‌ വരെ ഇന്ത്യ സന്ദർശിക്കും. ഇതിന് മുന്നോടിയാണ് അഭിമുഖം. ആദ്യമായാണ് ഗവര്‍ണര്‍ ഒരു ദക്ഷിണേന്ത്യന്‍ ചാനലിന് അഭിമുഖം നല്‍കുന്നത്.

ന്യൂജേഴ്സി:  ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുന്ന ഇന്ത്യയുമായി വാണിജ്യ സഹകരണം ഊർജ്ജിതപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യാമാണെന്ന് ന്യൂജെഴ്സി ഗവർണർ ഫിൽ മർഫി. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ചീഫ് കറസ്‌പോണ്ടന്റ് ഡോ. കൃഷ്ണ കിഷോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹഹത്തിന്‍റെ പരാമര്‍ശം. ഇന്ത്യ ഇന്ന് ആഗോളരംഗത്ത് ഒരു നിർണായക ശക്തിയായി മാറിക്കഴിഞ്ഞുവെന്നും ഗവർണർ പറഞ്ഞു.  

അമേരിക്കയിൽ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ന്യൂജെഴ്സിയുടെ ഗവർണർ ഫിൽ മർഫി സെപ്തംബർ 13 മുതൽ 22 രണ്ട്‌ വരെ ഇന്ത്യ സന്ദർശിക്കും.  ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, ഗാന്ധിനഗർ തുടങ്ങിയ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും.  മോദി സർക്കാരിലെ ക്യാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, കോർപ്പറേറ്റ് തലവന്മാർ, ഫിക്കി, യുഎസ് ഇന്ത്യ ബിസിനസ്സ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി ഗവർണർ മർഫി വിശദമായ ചർച്ചകൾ നടത്തും. 

ന്യൂജെഴ്‌സി നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാണ കമ്പനികൾ, ടെക്നോളജി കമ്പനികൾ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നത് ന്യൂ ജേഴ്സിയിലാണ്.  ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഐടി, ഫാർമ, മീഡിയ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യയിൽ നിന്ന് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ മർഫി അഭിമുഖത്തില്‍ പറഞ്ഞു. 

കശ്മീരിലെ സാഹചര്യം കണക്കിലെടുത്തു ഗവർണർ ഫിൽ മർഫി ഇന്ത്യ സന്ദർശനവുമായി മുന്നോട്ട് പോകരുതെന്ന് അമേരിക്കയിലെ വിവിധ പാകിസ്ഥാനി സംഘടനകൾ സമ്മർദം ചെലുത്തിയെങ്കിലും ഗവർണർ വഴങ്ങിയില്ല.  നേരത്തെ തീരുമാനിച്ച പ്രകാരം സന്ദർശനം തുടരുമെന്ന് ഗവർണർ വ്യക്തമാക്കി. ഗവർണർ ഫിൽ മർഫിയുമായി നടത്തിയ എസ്‌ക്ലൂസീവ് അഭിമുഖത്തിന്റെ സമ്പൂർണരൂപം ഏഷ്യാനെറ്റ് ന്യൂസ് പരിപാടിയായ 'അമേരിക്ക ഈ ആഴ്ചയിൽ' കാണാം. ന്യൂജേഴ്‌സി സാമ്പത്തിക വികസന ബോർഡ് സിഇഒ ടിം സള്ളിവൻ, മലയാളിയായ വൈസ് പ്രസിഡന്റ് വെസ്‌ലി മാത്യു തുടങ്ങിയവരടങ്ങുന്ന ഉന്നതസംഘം ഗവർണറെ അനുഗമിക്കും.  ഇന്ത്യയിലെ കമ്പനികൾ വിദേശ നിക്ഷേപത്തിന് ന്യൂജേഴ്‌സിയെ തിരഞ്ഞെടുക്കുമെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ
ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ