
ദില്ലി: അമേരിക്ക ഭീകരര്‍ക്കെതിരെ നടത്തിയ വെടിവയ്പ്പെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വീഡിയോ ഗെയിമിലെ ദൃശ്യങ്ങള്‍. രണ്ട് മിനുട്ടും 46 സെക്കന്‍റും ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അമേരിക്കയുടെ ഭീകരര്‍ക്കെതിരായ വെടിവയ്പ്പെന്ന പേരില്‍ പ്രചരിക്കുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരെ നിന്ന് വെടിവയ്ക്കുന്നുവെന്നായിരുന്നു വീഡിയോ പ്രചരിപ്പിച്ചവരുടെ അവകാശവാദം.
എന്നാല്‍ ഇത് 2010 ല്‍ ഇലക്ട്രോണിക് ആര്‍ട്സ് പുറത്തിറക്കിയ മെഡല്‍ ഓഫ് ഹോണര്‍ എന്ന ഗെയിമിലെ ദൃശ്യങ്ങളാണ്. അമേരിക്കന്‍സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ആക്രമണമായി ചിത്രികരിച്ചിരിക്കുന്നതാണ് ഈ ഗെയിം.
ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ബൂം ലൈവ് ആണ് ഈ വീഡിയോക്ക് പിന്നിലുള്ള യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മറഞ്ഞുനിന്ന് സൈനിക ഉദ്യോഗസ്ഥന്‍ ഓരോരുത്തരെയായി വെടിവയ്ക്കുന്നതാണ് ഇതിലെ ദൃശ്യങ്ങള്‍.
അമേരിക്കയുടെ ആക്രമണമെന്ന പേരില്‍ ഫേസ്ബുക്കിലും ട്വിറ്റിലും വീഡിയോ വൈറലായിരുന്നു. ഗെയിമില്‍ താത്പര്യമുള്ളവരെയും ഗെയിം വിശകലനം ചെയ്യുന്നവരെയും ബന്ധപ്പെട്ടാണ് നിജസ്ഥിതി പുറത്തുകൊണ്ടുവന്നത്. വെടിവയ്ക്കുന്നതും തലകള്‍ ചിതറി വീഴുന്നതുമെല്ലാം ഗെയിമ്മിലെ ദൃശ്യങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam