
സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഇനി തന്റെ കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ഉഗാണ്ടയിലെ ലുസാക്കയിൽ നിന്നുള്ള മൂസ ഹസഹ്യ എന്ന 67കാരൻ. ഇദ്ദേഹത്തിന് എത്ര മക്കളാണെന്നറിയാമോ? 12 ഭാര്യമാരിലായി 102 മക്കളുണ്ട് കർഷകനായ ഹസഹ്യക്ക്. 568 പേരക്കുട്ടികളും.
ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഭാര്യമാരോട് ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാൻ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ദ് സൺ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തിൽ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാൻ കഴിയില്ല. കർഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു.
ലൂസാക്കയിൽ ബഹുഭാര്യാത്വം അനുവദനീയമാണ്. 12 ബെഡ്റൂമുകളുളള വീട്ടിലാണ് ഹസഹ്യയുടെ ഭാര്യമാരെല്ലാം താമസിക്കുന്നത്. തന്റെ 102 മക്കളെ അറിയാൻ ബുദ്ധിമുട്ടില്ലെന്ന് പറയുന്ന ഹസഹ്യ 568 പേരക്കുട്ടികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 1971 ൽ 16ാം വയസ്സിലാണ് ഹസഹ്യയുടെ ആദ്യ വിവാഹം. ഹനീഫയെന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. അന്ന് തന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരുന്നു എന്നും അതിനാലാണ് വീണ്ടും വിവാഹം ചെയ്ത് കുടുംബം വിപുലീകരിച്ചതെന്നും ഹസഹ്യ പറയുന്നു.
കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഹസഹ്യ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. സാമ്പത്തിക സ്ഥിതി കുറഞ്ഞു വരികയും കുടുംബം വലുതായി വരികയും ചെയ്ത സാഹചര്യമാണുള്ളത്. മൂസ ഹസഹ്യയുടെ ഏറ്റവും ഇളയ ഭാര്യ സുലൈഖക്ക് 11 മക്കളാണുള്ളത്. ഇദ്ദേഹത്തിന്റെ മക്കളിൽ ഏറ്റവും ഇളയ ആൾക്ക് 6 വയസ്സും ഏറ്റവും മൂത്തയാൾക്ക് 51ഉം ആണ് പ്രായം.
വിവാഹ വേദിയില്‍ വധൂവരന്മാരുടെ റൊമാന്‍റിക് ഡാന്‍സ്; എന്നാല്‍ പിന്നീട് സംഭവിച്ചത്...