സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി അന്തരിച്ചു

Published : Aug 18, 2021, 12:32 AM ISTUpdated : Aug 18, 2021, 12:35 AM IST
സുഡോകുവിന്‍റെ ഗോഡ്ഫാദര്‍  മാകി കാജി അന്തരിച്ചു

Synopsis

സുഡോക്കു എന്നാൽ ഒറ്റ അക്കം എന്നാണർത്ഥം. ജപ്പാനിലെ ആധ്യത്തെ പസിൽ മാഗസീനായ നിക്കോളിയിലൂടെ, സുഡോക്കു ജനഹൃദയത്തിൽ ചേക്കേറി. വൈകാതെ മറ്റു പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തു. 

ജപ്പാന്‍: സുഡോകുവിന്‍റെ ഗോഡ്ഫാദര്‍ മാകി കാജി അന്തരിച്ചു. 69 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. നിക്കോളി മാഗസിനിലൂടെ സുഡോക്കുവിനെ ജനകീയമാക്കിയ പസിൽ മാനായിരുന്നു മാകി കാജി.

സ്മാർട്ട് ഫോണും ഇലക്ട്രോണിക് ഗെയിമുകളും വരുന്നതിന് മുമ്പുള്ള തലമുറയുടെ കളിമുറ്റമായിരുന്നു സുഡോക്കു കളങ്ങൾ. സുഡോക്കു കളങ്ങളുമായത്തുന്ന ദിന പത്രങ്ങൾക്കും വാരികകൾക്കുമായി കാത്തിരുന്ന ബാല്യവും യൗവനവും ഇന്നും പലർക്കും നിറമുള്ള ഓർമകളായിരിക്കും. ലംബമായും തിരശ്ചീനമായും നിറഞ്ഞ 81 ചതുരങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങൾ നിരത്തിയുള്ള പ്രശ്നോത്തരി. നേരെയും കുത്തനേയുമായുള്ള കളങ്ങളിൽ അക്കങ്ങൾ ആവർത്തിക്കരുത്. സുഡോക്കു എന്ന് പേരിട്ട്, ഈ കളിരീതിയെ ജനകീയമാക്കി, അതാണ് മാകി കാജിയുടെ സംഭാവന. സുഡോക്കു എന്നാൽ ഒറ്റ അക്കം എന്നാണർത്ഥം.

ജപ്പാനിലെ ആധ്യത്തെ പസിൽ മാഗസീനായ നിക്കോളിയിലൂടെ, സുഡോക്കു ജനഹൃദയത്തിൽ ചേക്കേറി. വൈകാതെ മറ്റു പ്രസിദ്ധീകരണങ്ങളും ഏറ്റെടുത്തു. ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കും സുഡോക്കു ഭാഗ്യ പരീക്ഷണം നടത്തി. എന്നാൽ പഴ സ്വീകാര്യത കിട്ടിയില്ല. കഴിഞ്ഞ മാസം വരെ നിക്കോളിയുടെ മേധാവിയായിരുന്നു കാനി. അനാരോഗ്യം വിനയായതോടെ മാറി നിന്നു. 

മരണ വാർത്ത സ്ഥിരീകരിച്ച് നിക്കോളി വെബ് സൈറ്റിൽ കുറിച്ചതിങ്ങിനെ: 'സുഡോക്കുവിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന മാകിയെ ലോകമെമ്പാടുമുള്ള പസിൽ പ്രേമികൾ ആരാധിച്ചിരുന്നു. നിങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു'

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'