ലൈംഗിക ബന്ധം നിഷേധിച്ചതിൽ പ്രതിഷേധം, ഭ‌ർത്താവ് ഭാര്യയോട് പക വീട്ടിയത് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച്

Published : Apr 07, 2025, 07:18 PM ISTUpdated : Apr 07, 2025, 09:23 PM IST
ലൈംഗിക ബന്ധം നിഷേധിച്ചതിൽ പ്രതിഷേധം, ഭ‌ർത്താവ് ഭാര്യയോട് പക വീട്ടിയത് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച്

Synopsis

ഭാര്യ സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സമയത്താണ് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ യുവാവ് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയത്.

തായ്‌ലാന്‍റ്: ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്. തായ്‌ലാന്‍റിലാണ് 21 കാരന്‍ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. പ്രസവത്തെ തുടര്‍ന്ന് ലൈംഗിക ബന്ധം നിഷേധിച്ചതിനാലാണ് ഭര്‍ത്തവ് കുഞ്ഞിനോട് ഇത്തരം ഒരു ക്രൂരത ചെയ്തത് എന്നാണ് 22 കാരിയായ ഭാര്യ പറയുന്നത്.

ഭാര്യ സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സമയത്താണ് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ യുവാവ് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയത്. തോട്ടത്തില്‍ കിടത്തിയ നിലയിലുള്ള കുഞ്ഞിന്‍റെ ചിത്രം ഇയാള്‍ ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ തന്നെ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടെന്നും അത് നിഷേധിച്ചതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത് എന്നുമാണ് യുവതി പറയുന്നത്. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും തന്നെയും ഒരുവയസുള്ള മൂത്ത മകനേയും ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടെന്നും അയാള്‍ ലഹരിക്കടിമയാണെന്നും യുവതി പൊലീസിന് മൊഴി നല്‍കി. 

എന്നാല്‍ കുട്ടിയുടെ ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയതെന്നാണ് യുവാവ് പറയുന്നത്. ഭാര്യയെ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാറുണ്ടായിരുന്നെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തോളം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് യുവാവ് ചെയ്തിരിക്കുന്നത്. 

Read More:'ജൂത്ത ചുപായ്' കൊടുത്തത് കുറഞ്ഞുപോയി, വരനെ റൂമിലിട്ട് തല്ലി വധുവിന്‍റെ ബന്ധുക്കൾ; തമ്മിൽ തല്ലും ഒത്തുതീർപ്പും
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു