കൊവിഡ് പടരുന്നു: 'ചുക്ക് കാപ്പി കുടിക്കുന്ന പാരമ്പര്യ ചികിത്സ മതി'; നിര്‍ദേശവുമായി ഉത്തരകൊറിയ

Published : May 20, 2022, 11:31 AM IST
കൊവിഡ് പടരുന്നു: 'ചുക്ക് കാപ്പി കുടിക്കുന്ന പാരമ്പര്യ ചികിത്സ മതി';  നിര്‍ദേശവുമായി ഉത്തരകൊറിയ

Synopsis

2020-ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ അതിർത്തികൾ അടച്ചിടുകയാണ് കിം ജോങ് ഉൻ ആദ്യം ചെയ്തത്. പിന്നീട് പ്രതിരോധ കുത്തിവെപ്പടക്കമുള്ള വിദേശ ഏജൻസികളുടെ സഹായങ്ങൾ നിരസിക്കുകയും ചെയ്തു.

പ്യോംങ്യാംഗ്: പ്രതിരോധ വാക്സീൻ (Vaccine) ലഭ്യമാക്കിയിട്ടില്ലാത്ത ഉത്തര കൊറിയയിൽ (North Korea) കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികൾ നിര്‍ദേശിച്ച് സര്‍ക്കാര്‍. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പര്യ ചികിത്സ രീതികള്‍ കൊണ്ട് കൊവിഡിനെ പിടിച്ചുക്കെട്ടാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ ഉത്തര കൊറിയയിലെ ജനങ്ങൾക്ക് സൗജന്യമാണ്.

എന്നാൽ, 2020-ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ അതിർത്തികൾ അടച്ചിടുകയാണ് കിം ജോങ് ഉൻ ആദ്യം ചെയ്തത്. പിന്നീട് പ്രതിരോധ കുത്തിവെപ്പടക്കമുള്ള വിദേശ ഏജൻസികളുടെ സഹായങ്ങൾ നിരസിക്കുകയും ചെയ്തു. നേരത്തെ, ഉത്തരകൊറിയയിലെ പ്യോംങ്യാംഗ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിന്‍റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയാണ് അന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി നൽകിയത്. എന്നാൽ, രണ്ടരക്കോടി ജനങ്ങൾ കഴിയുന്ന ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കൊവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം.

2020-ൽ കൊവിഡ് വ്യാപനമുണ്ടായപ്പോൾ മുതൽ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാർഗം അതിർത്തികൾ പൂർണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് കടുത്ത ആവശ്യവസ്തുക്ഷാമത്തിനും കാരണമായിട്ടുണ്ട്. 

അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക്  കൊവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വളരെ വലിയൊരു കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ് കൊറിയയിലെ ജനങ്ങൾ എന്ന മുന്നറിയിപ്പാണ്  അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ നൽകുന്നത്. 

എയർഹോസ്റ്റസിനോട് ലൈം​ഗിക മസാജ് ആവശ്യപ്പെട്ടു, പുറത്തു പറയാതിരിക്കാൻ 2.5ലക്ഷം ഡോളർ നൽകി-മസ്കിനെതിരെ റിപ്പോർട്ട്

ന്യൂയോർക്ക്:  ടെസ്ല, സ്പെസ് എക്സ് സിഇഒയും ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനുമായ‌ ഇലോൺ മസ്കിനെതിരെ (Elon Musk) ലൈം​ഗിക പീഡന ആരോപണം. എയർ ഹോസ്റ്റസിനെ മസ്ക് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.  2016ൽ ഇലോൺ മസ്‌ക്  ലൈംഗിക ഉത്തേജനം ലഭിക്കുന്ന മസാജ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇക്കാര്യം പുറത്തുപറയാതിരിക്കാൻ  2,50,000 ഡോളർ മസ്ക് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.  2018ലാണ് പണം നൽകി പ്രശ്നം ഒത്തുതീർപ്പാക്കിയത്. 

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന​ഗ്നത പ്രദ​ർശിപ്പിച്ചെന്നും സമ്മതമില്ലാതെ അവളുടെ കാലിൽ തടവി‌യെന്നും ഉത്തേജിപ്പിക്കുന്ന രീതിയിൽ മസാജ് ചെയ്ത് നൽകിയാൽ ഒരു കുതിരയെ വാങ്ങി നൽകാമെന്ന്  വാ​ഗ്ദാനം ചെയ്തതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. "മസ്കിനെതിരെ ആരോപണം ഉന്നയിച്ച അറ്റൻഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇമെയിൽ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. 

ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് എ‌ടുക്കാൻ തന്നെ പ്രേരിപ്പിച്ചു.  മസ്കിന് മസാജ് ചെയ്യാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2016-ൽ ലണ്ടനിലേക്കുള്ള യാത്രക്കിടെ മസ്കിന്റെ ഗൾഫ്സ്ട്രീം G650ER-ലെ  സ്വകാര്യ ക്യാബിനിൽ വെച്ചാണ് സംഭവം. വിമാനയാത്രക്കിടെ ഫുൾ ബോഡി മസാജിനായി തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്ലൈറ്റ് അറ്റൻഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ അരക്ക് താഴെ ടവ്വൽ മാത്രമായിരുന്നു മസ്ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്‌ക് സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു. പിന്നീട് അനുവാദമില്ലാതെ സ്പർശിക്കുകയും 'കൂടുതൽ ചെയ്യുകയാണെങ്കിൽ' ഒരു കുതിരയെ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും പറയുന്നു. എന്നാൽ മസ്കിന്റെ വാ​ഗ്ദാനം യുവതി നിരസിച്ചു. 

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മസ്ക് രം​ഗത്തെത്തി. ഈ കഥയിൽ ഇനിയും ഒരുപാട് പറയാനുണ്ടെന്നും റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നും മസ്ക് പറഞ്ഞു. ലൈംഗിക പീഡനത്തിന് താൽപര്യമുള്ളയാളാണെങ്കിൽ എന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം