സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശകപ്പലിൽ തീപിടുത്തം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു

Published : Mar 02, 2026, 06:50 AM IST
bahrain attack

Synopsis

കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.

മനാമ: ബഹ്റൈനിൽ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഏഷ്യാക്കാരൻ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വെടിവെച്ചിട്ടു. 

മുന്നറിയിപ്പുമായി  ജിസിസി

കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.ലോക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജിസിസി കൗൺസിൽ ചർച്ചകളുടെ വഴിയേ പ്രശ്നം പരിഹരിക്കാൻ ആഹ്വാനം ചെയ്തു. ചർച്ചകളിലൂടെ പരിഹാരം സാധ്യമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഒമാൻ വിദേശകാര്യ മന്ത്രി. സമയം വൈകിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിയാൽ അത്രയും നല്ലതെന്ന് ബദർ അൽ ബുസൈദ് വ്യക്തമാക്കി.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ പ്രതിരോധം പാളിയോ? 31 പ്രവിശ്യയിൽ 20 ഇടത്തും കനത്ത നാശം; ചോദ്യമുനയിൽ ചൈനയുടെ എച്ച്ക്യു-9ബി
സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശകപ്പലിൽ തീപിടുത്തം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു