
ബെയ്ജിംഗ്: ചൈനയിൽ ആയോധനകലാ പഠനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. ഭൂരിഭാഗവും ഏഴിനും 16നും ഇടയിൽ പ്രായമുള്ളവരാണ്. ഹെനാൻ പ്രവിശ്യയിലെ ചെൻഷിംഗ് മാർഷൽ ആർട്സ് സെൻട്രലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
കുട്ടികൾ ഇവിടെ താമസിച്ചാണു പഠിച്ചിരുന്നത്. അപകടസമയത്ത് 34 കുട്ടികൾ ഇവിടെയുണ്ടായിരുന്നു. പഠനകേന്ദ്രത്തിന്റെ ചുമതലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതർ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രശസ്തമായ ഷാവോലിൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹെനാൻ പ്രവിശ്യ, ചൈനീസ് ആയോധനകലയുടെ ജന്മസ്ഥലമാണ്. ഇവിടുത്തെ കുങ്ഫു പരിശീലന കേന്ദ്രങ്ങളിൽ ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam