ചാള്‍സ് രാജാവിന്‍റെ ചിത്രമുള്ള നോട്ടുകള്‍ പുറത്തിറക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Published : Dec 20, 2022, 08:15 AM IST
ചാള്‍സ് രാജാവിന്‍റെ ചിത്രമുള്ള നോട്ടുകള്‍ പുറത്തിറക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

Synopsis

നിലവിൽ 80 ബില്യൺ പൗണ്ട് മൂല്യമുള്ള 4.5 ബില്യൺ വ്യക്തിഗത ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ പ്രചാരത്തിലുണ്ട്.

ലണ്ടന്‍: ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. 5, 10, 20, 50 ബ്രിട്ടീഷ് പൌണ്ട് നോട്ടുകളാണ്  ഡിസൈനുകളില്‍ മാറ്റം ഇല്ലാതെ ചാള്‍സ് രാജാവിന്‍റെ പോർട്രെയ്‌റ്റ് വച്ച് ഇറക്കിയിരിക്കുന്നത്. 2024 പകുതിയോടെ ഈ നോട്ടുകള്‍ വിനിമയത്തില്‍ വരാൻ തുടങ്ങും. പുതിയ നോട്ടുകളുടെ മുൻവശത്ത് സെക്യൂരിറ്റി വിൻഡോയിലാണ് രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കുക.

പുതിയ നോട്ടുകൾ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷവും നിലവില്‍ ഉള്ള നോട്ടുകൾ വിനിമയത്തിന് ഉപയോഗിക്കാം. 1960-ന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് നോട്ടുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെയും ഒരേയൊരു രാഷ്ട്രതലൈവി ആയിരുന്നു എലിസബത്ത് രാജ്ഞി. സ്കോട്ടിഷ്, നോർത്തേൺ ഐറിഷ് ബാങ്കുകൾ പുറത്തിറക്കിയ നോട്ടുകൾ രാജാവിന്‍റെ ചിത്രം ഉണ്ടാകില്ല.

നിലവിൽ 80 ബില്യൺ പൗണ്ട് മൂല്യമുള്ള 4.5 ബില്യൺ വ്യക്തിഗത ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ പ്രചാരത്തിലുണ്ട്.

രാജകുടുംബത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തെത്തുടർന്ന് ഈ നോട്ട് മാറ്റത്തിന്‍റെ പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിന് പഴയ നോട്ടുകൾക്ക് പകരമോ അല്ലെങ്കിൽ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനോ മാത്രമേ പുതിയ നോട്ടുകൾ അച്ചടിക്കുകയുള്ളൂവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, പുതിയ രൂപകല്പന പുറത്തിറക്കിയപ്പോള്‍ ഈ സുപ്രധാന നിമിഷത്തിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം പതിച്ച അമ്പത് പെൻസ് നാണയങ്ങൾ രാജ്യത്തുടനീളമുള്ള തപാൽ ഓഫീസുകൾ വഴി ഇതിനകം പ്രചാരത്തിലുണ്ട്. ഏകദേശം 4.9 ദശലക്ഷം പുതിയ നാണയങ്ങൾ പോസ്റ്റോഫീസുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്.

അന്തരിച്ച രാജ്ഞിയുടെ ചിത്രം പതിച്ച നാണയങ്ങൾ ഇപ്പോഴും കടകളിൽ ബാങ്ക് നോട്ടുകൾക്ക് സമാനമായി സ്വീകരിക്കും.

ബ്രിട്ടണില്‍ ഡെബിറ്റ് കാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പണത്തിന്റെ ഉപയോഗം വളരെ കുറവാണ്. പ്രധാനമായും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകളുടെ ഉപയോഗവും പിന്നീട് കോവിഡ് കാലത്ത് പണമിടപാട് ട്രെന്‍റില്‍ വന്ന മാറ്റവും കാരണം. പുതിയ നോട്ടുകളുടെ ഉപയോഗവും കുറവായിരിക്കും.

ഇംഗ്ലണ്ടിലെ ഭൂരിപക്ഷ പദവി നഷ്ടമായി ക്രിസ്തുമതം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ സ്വാധീനം കുറയ്ക്കണമെന്ന് ആവശ്യം

ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കുമെതിരെ മുട്ടയേറ് -വീഡിയോ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു