കാനഡയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വെടിവെപ്പ്, അഞ്ച് മരണം; പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

Published : Dec 19, 2022, 05:13 PM ISTUpdated : Dec 19, 2022, 05:17 PM IST
കാനഡയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വെടിവെപ്പ്, അഞ്ച് മരണം; പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

Synopsis

അയൽരാജ്യമായ അമേരിക്കയെക്കാൾ, കൂട്ട വെടിവയ്പ്പുകൾ കുറവാണെങ്കിലും, കാനഡയിൽ അടുത്തിടെ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ കാനഡയിൽ കൈത്തോക്കുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. 

ഒറ്റാവ : കാനഡയിലെ ടൊറന്റോയിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം. ടൊറന്റോയ്ക്ക് സമീപമുള്ള വോഗനിലാണ് വെടിവയ്പ്പ് നടന്നത്. പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. വെടിവയ്പ്പിന് പിന്നാലെ ഫ്ലാറ്റിലെ താമസക്കാരെ പൊലീസ് ഒഴിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും യോർക്ക് പൊലീസ് അറിയിച്ചു. അയൽരാജ്യമായ അമേരിക്കയെക്കാൾ, കൂട്ട വെടിവയ്പ്പുകൾ കുറവാണെങ്കിലും, കാനഡയിൽ അടുത്തിടെ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ കാനഡയിൽ കൈത്തോക്കുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. 

Read more  തായ്ലാൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി; കപ്പലിൽ കുടുങ്ങിയ 33 നാവികരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി