വെനസ്വേലയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 22 മരണം, അമ്പതിലധികം പേരെ കാണാതായി

Published : Oct 10, 2022, 05:33 AM IST
 വെനസ്വേലയിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 22 മരണം, അമ്പതിലധികം പേരെ കാണാതായി

Synopsis

കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്.  മധ്യ വെനസ്വേലയിലാണ് സംഭവം. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. 

വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിച്ചതായി  റിപ്പോര്‍ട്ട്. 50ലധികം പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്.  മധ്യ വെനസ്വേലയിലാണ് സംഭവം. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. 

 വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്  ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന് സന്ദർശിച്ചു. കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവർ പറഞ്ഞു. "ബുദ്ധിമുട്ടേറിയതും വേദനാജനകവും എന്നാണ് പ്രസിഡൻറ് നിക്കോളാസ് മഡുറോ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്.  1000ലധികം സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന്   മന്ത്രി കാർലോസ് പെരസ് ആംപ്യുഡ കൂട്ടിച്ചേർത്തു.

എൽ പാറ്റോ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. തങ്ങളുടെ ​ഗ്രാമം ഒന്നാകെ നഷ്ടപ്പെട്ടതായി  55 കാരനായ കാർമെൻ മെലെൻഡസ് പറഞ്ഞതായി  എഎഫ്‌പി റിപ്പോർട്ട് ചെയ്തു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. 52 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.  

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'
ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം