
ടെക്സാസ്: അജ്ഞാതനായ യാത്രക്കാരന്‍ വിതറിയ ഭക്ഷണാവശിഷ്ടം നീക്കം വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ എയര്‍ഹോസ്റ്റസ് ഉറച്ച് നിന്നതോടെ മണിക്കൂറുകള്‍ വൈകി വിമാനം. ശനിയാഴ്ട അറ്റ്ലാന്‍റയില്‍ നിന്ന് ടെക്സാസിലേക്ക് പുറപ്പെട്ട സൌത്ത് വെസ്റ്റ് വിമാനത്തിലാണ് വിചിത്രമായ സംഭവങ്ങള്‍ നടന്നത്. അരി കൊണ്ടുള്ള ഒരു വിഭവം ഏകദേശം ഒരു പ്ലേറ്റോളമാണ് വിമാനത്തിലെ പാസേജില്‍ വീണ് കിടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എയര്‍ ഹോസ്റ്റസുമാരിലൊരാള്‍ ക്ഷുഭിതയാവുകയായിരുന്നു. ഭക്ഷണം നിലത്ത് വീഴ്ത്തിയ ആള്‍ തന്നെ വൃത്തിയാക്കണമെന്ന് വിമാന ജീവനക്കാരി നിര്‍ബന്ധം പിടിക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിമാനം ടേക്ക് ഓഫ് ചെയ്യാനാവാത്ത സാഹചര്യം ഉടലെടുക്കുകയായിരുന്നു. വിമാനത്തില്‍ നടക്കുന്ന സംഭവങ്ങള്‍ യാത്രക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ യാത്രക്കാരില്‍ ആരും തന്നെ ഈ പ്രവര്‍ത്തി ചെയ്തതാരെന്ന് വ്യക്തമാക്കാനോ വൃത്തിയാക്കാനോ മുന്നോട്ട് വരാതിരുന്നതിന് പിന്നാലെ മണിക്കൂറുകള്‍ വൈകി ജീവനക്കാരി തന്നെ വൃത്തിയാക്കുകയായിരുന്നു. യാത്രക്കാര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ടായിരുന്നു വൃത്തിയാക്കലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
വിമാനത്തിലേക്ക് കയറുമ്പോള്‍ തന്നെ തറയില്‍ മാലിന്യം കിടന്നിരുന്നത് ശ്രദ്ധിച്ചുവെന്നാണ് പല യാത്രക്കാരും പറയുന്നത്. യാത്രക്കാരിലാരെങ്കിലും മുന്നോട്ട് വന്ന് അരി വാരിക്കളയുമെന്ന കരുതി ചുലുമായി ഇവര്‍ നിന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളും പ്രതികരണങ്ങളും വിശദമാക്കുന്നത്. എന്നാല്‍ വിമാന ജീവനക്കാരും മനുഷ്യരാണെന്നും ക്ഷീണവും ബുദ്ധിമുട്ടുമെല്ലാം അവര്‍ക്കുമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ ഏറിയ പങ്കും വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വിമാന സര്‍വ്വീസുകളില്‍ ഏറ്റുമധികം കാലതാമസം വരുത്തിയ വിമാനക്കമ്പനികളിലൊന്നാണ് സൌത്ത് വെസ്റ്റ് എയര്‍ലൈന്‍.2022 ഏപ്രില്‍ മുതല്‍2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ സൌത്ത് വെസ്റ്റ് വിമാനങ്ങളുടെ നാലിലൊന്ന് സര്‍വ്വീസുകളും സമയ തെറ്റിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam