
യുഎസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 24 കാരനായ വിദ്യാർത്ഥി കഴിഞ്ഞ വ്യാഴാഴ്ച പെട്രോള്‍ പമ്പിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി കൊളംബസ് ഡിവിഷൻ ഓഫ് പോലീസ് അറിയിച്ചു. ഒഹായോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശിലെ ഏലൂരിൽ നിന്നുള്ള സയേഷ് വീര (24) യാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മരിച്ചത്.
സയേഷ് വീര ജോലി ചെയ്യുകയായിരുന്ന പെട്രോള്‍ പമ്പിലെ ഒരു മോഷണ ശ്രമം തടയുന്നതിനിടെയാണ് സയേഷിന് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. പഠനത്തോടൊപ്പം കൊളംബസിലെ ഫ്രാങ്ക്ലിന്‍റണിലെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലെ പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സയേഷ് വീര. ആയുധധാരിയായ അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാകാം യുവാവിന് വെടിയേറ്റതെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വർഷം മുമ്പാണ് സായേഷ് യുഎസിലെ കാംബെൽസ്‌വില്ലെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്.
ഈ വര്‍ഷം ഇത് രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് യുഎസില്‍ വെടിയേറ്റ് മരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ചിക്കാഗോയിലെ വാൾമാർട്ട് സ്റ്റോറിൽ ആയുധധാരികള്‍ കവര്‍ച്ച നടത്തുന്നതിനിടെ തടയാന്‍ ശ്രമിച്ച വിജയവാഡയിൽ നിന്നുള്ള 23 കാരനായ നന്ദപു ദേവാൻഷ് വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് രണ്ടാമത്തെ സംഭവമാണ്. സയേഷ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു. എച്ച്1ബി വിസയുടെ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു സയേഷ്. ദിവസങ്ങള്‍ക്ക് മുമ്പ് സയേഷിന് ക്യാമ്പസ് ഇന്‍റവ്യൂവില്‍ ഒരു കമ്പനിയില്‍ ജോലി ശരിയായിരുന്നു. ഒരു മാസത്തിനുള്ളില്‍ നാട്ടിലേക്ക് വരാനും അതിന് ശേഷം ന്യൂയോര്‍ക്കിലെ കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കാനിരിക്കവെയാണ് സയേഷ് വെടിയേറ്റ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ]
ഒരു ക്ലാസില്‍ പോലും കയറിയില്ല; എഐയുടെ സഹായത്തോടെ പരീക്ഷയില്‍ 94 % മാര്‍ക്ക് നേടിയെന്ന് വിദ്യാര്‍ത്ഥി