
ഇസ്ലാമാബാദ്: പാക് രഹസ്യന്വേഷണ ഏജന്‍സി ഐഎസ്ഐയ്ക്കെതിരെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോംഗ് മാര്‍ച്ച് നടത്തുന്ന ഇമ്രാൻ ഖാൻ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് മുന്നറിയിപ്പ് നൽകി. തനിക്ക് ഐഎസ്‌ഐയെ തുറന്നുകാട്ടാന്‍ അറിയാമെന്നും. എന്നാൽ രാജ്യത്തെ ഓര്‍ത്ത് അതില്‍ നിന്നും വിട്ടുനിൽക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ലാഹോറിലെ ലിബർട്ടി ചൗക്കിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാൻ ഖാനും പാര്‍ട്ടി അണികളും ആരംഭിച്ച "ഹഖിഖി ആസാദി ലോംഗ് മാർച്ചിലാണ്" പ്രസംഗം ഉദ്ധരിച്ചാണ് എഎൻഐ ഇത് റിപ്പോർട്ട് ചെയ്യുന്നത്.
റാലിക്കിടെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാൻ പറഞ്ഞത് ഇചാണ്. “ഡിജി ഐഎസ്‌ഐ (ഐഎസ്‌ഐ ഡയറക്ടർ ജനറൽ നദീം അൻജും) നിങ്ങളുടെ ചെവി തുറന്ന് കേൾക്കൂ, എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം, പക്ഷേ ഞാൻ നിശബ്ദനായിരിക്കുകയാണ്. കാരണം എന്റെ രാജ്യത്തെ ദ്രോഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... മെച്ചപ്പെട്ട ഭാവിക്കായി ക്രിയാത്മക വിമർശനം ഞാന്‍ നടത്തുന്നു, അല്ലാത്തപക്ഷം എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ കഴിയും".
പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാൻ ഖാന്‍ പുറത്താക്കിയതിന് ശേഷം ഇമ്രാൻ ഖാന്‍ ഐഎസ്‌ഐയ്ക്കെതിരെ നിരന്തരം രംഗത്ത് എത്തിയിരുന്നു. മുൻ ഐഎസ്‌ഐ മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ കരസേനാ മേധാവിയായി നിയമിക്കുമെന്ന് അന്നത്തെ പ്രതിപക്ഷ സഖ്യം ഭയപ്പെട്ടിരുന്നതായി ഇമ്രാൻ ഖാൻ നേരത്തെ പറഞ്ഞിരുന്നു.
"ലെഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ സൈനിക മേധാവിയായി നിയമിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അവർ ഭയപ്പെട്ടു. അങ്ങനെ സംഭവിച്ചാൽ അത് അവരുടെ ഭാവി തകർക്കുമെന്ന് അവർ ഭയപ്പെട്ടു," ഇമ്രാൻ ഖാന്‍ ഇപ്പോഴത്തെ ഭരണകക്ഷികളെ ഉദ്ദേശിച്ച് പറഞ്ഞു. "ആരെയെങ്കിലും സൈനിക മേധാവിയായി നിയമിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒരു തീരുമാനവും എടുത്തിട്ടില്ല." ഇമ്രാന്‍ ഖാന്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്ൻ യുദ്ധത്തിനിടയിൽ പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തിന് അനുസരിച്ച് ഇന്ത്യ അതിന്‍റെ ദേശീയ താൽപ്പര്യങ്ങൾക്കനുസൃതമായി റഷ്യൻ എണ്ണ വാങ്ങിയതിനെയും ഇമ്രാന്‍ പ്രശംസിച്ചു.
റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ഇഷ്ടാനുസരണം എണ്ണ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും എന്നാൽ പാക്കിസ്ഥാന്‍ സര്‍ക്കാറിന് തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങൾ എടുക്കാന്‍ കഴിയുന്നില്ലെന്നും. അവര്‍ പരാജയപ്പെട്ട അടിമയാണെന്നും ഇമ്രാൻ ഖാൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു.
പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കുമെന്ന സൂചന നല്‍കി പ്രതിരോധ മന്ത്രി
ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരം; പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ