ഷെയ്ഖ് ഹസീന ഡിസംബർ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങിയേക്കും, എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് സർക്കാർ; രാഷ്ട്രീയ സംഘർഷം രൂക്ഷമാകാൻ സാധ്യത

Published : Nov 24, 2026, 09:04 AM IST
Sheikh Hasina

Synopsis

ഷെയ്ഖ് ഹസീന ഡിസംബർ 16ന് ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് രാജ്യത്ത് വീണ്ടും കനത്ത രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയേക്കാം

ദില്ലി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് ഡിസംബർ 16 ന് മടങ്ങുമെന്ന് ഹസീനയുടെ വക്താവ് വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ധാക്കയിലേക്ക് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്ര ഒരുക്കണമെന്നാണ് ആവശ്യം. 1971 ലെ വിമോചന വിജയദിനത്തിലാണ് മടക്കയാത്ര ലക്ഷ്യമിടുന്നത്. മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ. കലാപ കാലത്തെ സംഭവങ്ങളുടെ പേരിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘർഷം ശക്തമാകാനാണ് സാധ്യത.

ഹസീനക്കൊപ്പം കേന്ദ്ര സർക്കാർ

അതേസമയം ഷെയ്ക്ക് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തിൽ ഇന്ത്യ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ നടത്തി വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും നിയമനടപടി നേരിടുമെന്നും ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഹസീന നേരിട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചോ എന്നകാര്യത്തിൽ വ്യക്തതയില്ല. നാട്ടിലേക്ക് മടങ്ങണമെന്ന നിലപാട് ഹസീന അറിയിച്ചാൽ കേന്ദ്രം സഹായമൊരുക്കാനാണ് സാധ്യത.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷമാകുന്നു; ഹോർമുസിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടു; സൗദി-ഹൂതി ഏറ്റുമുട്ടലും അതിശക്തം
ജെൻസൻ ഹുവാങിനെ തിരിച്ചെത്തിക്കാൻ അസാധാരണ ഇടപെടൽ നടത്തി ഡോണൾഡ് ട്രംപ്; യുഎസ് ഓഹരി വിപണിയിൽ വൻ കുതിപ്പ്