ബന്ധം പുറത്തുപറയാതിരിക്കാൻ പോണ്‍ താരത്തിന് പണം നല്‍കിയ കേസ്, ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി 

Published : Mar 31, 2023, 06:26 AM ISTUpdated : Mar 31, 2023, 06:27 AM IST
ബന്ധം പുറത്തുപറയാതിരിക്കാൻ പോണ്‍ താരത്തിന് പണം നല്‍കിയ കേസ്, ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി 

Synopsis

ട്രംപിനോട് അടുത്ത ആഴ്ച്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടും. 2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ്  പോണ്‍ താരമായ സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി.

ലൈംഗികാരോപണ കേസിൽ പണം കൈമാറിയെന്ന് ആരോപിച്ച് അന്വേഷണം നേരിട്ട മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനോട് അടുത്ത ആഴ്ച്ച കീഴടങ്ങാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടും. 2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ്  പോണ്‍ താരമായ സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി. ബന്ധം പുറത്ത് പറയാതിരിക്കാൻ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളര്‍ പണം നല്‍കിയെന്നാണ് കേസ്.  ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ ആദ്യ പ്രതികരിച്ചു. നിയമപരമായി നേരിടുമെന്നും ട്രംപിന്‍റെ അഭിഭാഷകർ അറിയിച്ചു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം