മ്യാന്മറിൽ തടവിലായിരുന്ന 4 മലയാളികള്‍ക്ക് കൂടി മോചനം, രക്ഷപ്പെട്ടത് ആലപ്പുഴ, തിരുവനന്തപുരം സ്വദേശികള്‍

Published : Nov 15, 2022, 05:43 PM ISTUpdated : Nov 15, 2022, 10:27 PM IST
മ്യാന്മറിൽ തടവിലായിരുന്ന 4 മലയാളികള്‍ക്ക് കൂടി മോചനം, രക്ഷപ്പെട്ടത് ആലപ്പുഴ, തിരുവനന്തപുരം സ്വദേശികള്‍

Synopsis

ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. 

ദില്ലി: മ്യാന്മറിൽ സായുധ സംഘത്തിന്‍റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായി. ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മോചിതരായത്. തിരുവന്തപുരം  വിഴിഞ്ഞം സ്വദേശി  ജുനൈദ് ഇന്ന് രാത്രി 10.15 ന് ദില്ലിയിൽ വിമാനമിറങ്ങും. ജുനൈദിനൊപ്പം 8 തമിഴ്നാട് സ്വദേശികളും മോചിതരായി. ബാക്കി മൂന്ന് മലയാളികൾ മറ്റന്നാൾ കൊൽക്കത്തയിൽ വിമാനം ഇറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് മറ്റന്നാൾ കൊൽക്കത്തയിൽ എത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം