ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും; അടുത്ത വർഷം ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തും?

Published : Nov 15, 2022, 11:37 AM ISTUpdated : Nov 15, 2022, 12:10 PM IST
ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും; അടുത്ത വർഷം ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തും?

Synopsis

ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക വകുപ്പിന്റെ ജനസംഖ്യാ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 

മുംബൈ: ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക വകുപ്പിന്റെ ജനസംഖ്യാ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ വരും വർഷങ്ങളിൽ ഇന്ത്യ മറികടക്കുമെന്നാണ് നിരീക്ഷണം.  നവംബർ 15 ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനം തന്നെയാണ്. ജനസംഖ്യയുടെ തോത് വലിയ രീതിയിൽ വർദ്ധിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥാപനമാണ് മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസ്. രാജ്യത്തെ ജനസംഖ്യയുായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ അടക്കം നിർണായകമായ, പ്രാതിനിധ്യം ഉള്ള സ്ഥാപനമാണിത്. 

ഇതിന് മുന്നിൽ തന്നെ  ഇന്ത്യയിലെ ജനസംഖ്യ എല്ലാ ദിവസവും അപ്‍ഡേറ്റ് ചെയ്ത് പ്രദർശിപ്പിക്കാറുണ്ട്. ഇന്നത്തെ ജനസംഖ്യയും ഇതിൽ കാണാം. 1414856019 എന്നതാണ് ഇന്നത്തെ ജനസംഖ്യ. അതായത് 141 കോടി കടന്ന് ഇന്ത്യയിലെ ജനസംഖ്യ ഇന്ന് നിലനിൽക്കുന്നു എന്നാണ് ഐഐപിഎസ് കണക്ക്. അങ്ങനെ നോക്കുമ്പോൾ ലോകത്ത് തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ് എന്ന് പറയാം.  അത് 141ലേക്ക് എത്തുന്നു. 145 കോടി ജനങ്ങളുള്ള ചൈനയാണ് ഈ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. പക്ഷേ വരുംവർഷങ്ങളിൽ തന്നെ ഇന്ത്യ ചൈനയെ മറികടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ