ഫോക്സ് ന്യൂസ് ക്യാമറാമാൻ യുക്രെയ്നിൽ കൊല്ലപ്പെട്ടു; റിപ്പോർട്ടർക്ക് ഗുരുതര പരിക്ക്

Published : Mar 15, 2022, 11:43 PM IST
ഫോക്സ് ന്യൂസ് ക്യാമറാമാൻ യുക്രെയ്നിൽ കൊല്ലപ്പെട്ടു; റിപ്പോർട്ടർക്ക് ഗുരുതര പരിക്ക്

Synopsis

നെറ്റ്‌വർക്കിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കറസ്‌പോണ്ടന്റായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരനായ ഹാൾ യുക്രെയ്‌നിൽ ആശുപത്രിയിൽ തുടരുകയാണെന്ന് സ്‌കോട്ട് പ്രസ്താവനയിൽ പറഞ്ഞു

ന്യൂയോ‍ർക്ക്: അമേരിക്കൻ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസിന്റെ ക്യാമറാമാൻ പിയറി സക്‌സെവ്‌സ്‌കി, യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വച്ചു കൊല്ലപ്പെട്ടു. കീവിന് സമീപമുള്ള ഹൊറെങ്കയിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ സക്രസെവ്സ്കി കൊല്ലപ്പെടുകയും സഹപ്രവർത്തകനായ ബെഞ്ചമിൻ ഹാളിന് പരിക്കേൽക്കുകയും ചെയ്തതായി ഫോക്സ് ന്യൂസ് മീഡിയ സിഇഒ സുസെയ്ൻ സ്കോട്ട് പറഞ്ഞു. 

നെറ്റ്‌വർക്കിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കറസ്‌പോണ്ടന്റായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരനായ ഹാൾ യുക്രെയ്‌നിൽ ആശുപത്രിയിൽ തുടരുകയാണെന്ന് സ്‌കോട്ട് പ്രസ്താവനയിൽ പറഞ്ഞു. യുക്രേനിയൻ പത്രപ്രവർത്തകയായ ഒലെക്സാന്ദ്ര കുവ്ഷിനോവ ഇതേ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ ആക്രമണത്തിലുണ്ടായ അഗ്നിബാധയിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം എന്നാണ് സൂചന. 

ഐറിഷ് പൗരനായ സക്രസെവ്‌സ്‌കിയുടെയും സഹപ്രവർത്തകന്റെയും മരണത്തിൽ വളരെയധികം അസ്വസ്ഥനും ദുഃഖിതനുമാണെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.

“എന്റെ ഹൃദയം അവരുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കുമൊപ്പമാണ്” മാർട്ടിൻ ട്വിറ്ററിൽ പറഞ്ഞു. യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന ഈ വിവേചനരഹിതവും അധാർമികവുമായ യുദ്ധത്തെ ഞങ്ങൾ അപലപിക്കുന്നു. ലണ്ടനിൽ സ്ഥിരതാമസമാക്കിയിരുന്ന സക്രസെവ്സ്കി ഫെബ്രുവരി മുതൽ യുക്രെയ്നിൽ ജോലി ചെയ്തു വരികയായിരുന്നു.

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം