ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു

By Web TeamFirst Published Mar 15, 2019, 2:19 PM IST
Highlights

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എൻ സുരക്ഷാ സമിതിയിൽ ചൈന വീറ്റോ അധികാരം പ്രയോഗിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി.

പാരീസ്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എൻ സുരക്ഷാ സമിതിയിൽ ചൈന വീറ്റോ അധികാരം പ്രയോഗിച്ചതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നടപടി.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയുടെ ആവശ്യത്തിന് രാജ്യാന്തര തലത്തില്‍ ഏറെ പിന്തുണ ലഭിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ മസൂദ് അസറിനെതിരായ നടപടികള്‍ സ്വീകരിക്കുമെന്നും ഫ്രാന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതോടെ രാജ്യാന്തരതലത്തില്‍ പാകിസ്ഥാന് സമ്മര്‍ദ്ദം ഏറുകയാണ്. 
 

click me!