ഹമാസ് അം​ഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി, വീഡിയോ വൈറൽ

Published : Feb 22, 2025, 07:53 PM IST
ഹമാസ് അം​ഗങ്ങളുടെ നെറ്റിയിൽ ചുംബിച്ച് മോചിതനായ ഇസ്രായേൽ ബന്ദി, വീഡിയോ വൈറൽ

Synopsis

മകൻ പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാൽക്കി ഷെം ടോവ് പറഞ്ഞു. എല്ലാവരോടും പോസിറ്റീവായി പെരുമാറുന്ന ഉല്ലാസഭരിതനായ വ്യക്തിത്വമാണ് ഒമറിന്റേതെന്ന് സുഹൃത്തുക്കളും പറയുന്നു.

ടെൽ അവീവ്: മോചിതനായ ഇസ്രായേൽ ബന്ദി, ഹമാസ് അം​ഗത്തിന്റെ നെറ്റിയിൽ ചുംബിക്കുന്ന വീഡിയോ വൈറൽ. ഒമർ ഷെം ടോവ് എന്ന ഇസ്രായേലി ബന്ദിയാണ് വേദിയിൽ വെച്ച് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയിൽ ചുംബിച്ചത്. ഹമാസ് 3 ഇസ്രായേലി ബന്ദികളെ കൂടി റെഡ് ക്രോസിന് കൈമാറുന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം.  ഒമർ വെങ്കർട്ട്, ഒമർ ഷെം ടോവ്, എലിയ കോഹൻ എന്നിവരെയാണ് ഹമാസ് ഇസ്രായേലിന് കൈമാറിയത്. മകൻ പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാൽക്കി ഷെം ടോവ് പറഞ്ഞു. എല്ലാവരോടും പോസിറ്റീവായി പെരുമാറുന്ന ഉല്ലാസഭരിതനായ വ്യക്തിത്വമാണ് ഒമറിന്റേതെന്ന് സുഹൃത്തുക്കളും പറയുന്നു. 505 ദിവസത്തെ തടവിന് ശേഷമാണ് ഇവർ മോചിതരാകുന്നത്. മോചിതരായ ബന്ദികളുടെ ശാരീരികവും മാനസികവുമായ പരിശോധനയ്ക്കായി ഐഡിഎഫ് കേന്ദ്രത്തിൽ എത്തിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം