
അബുദാബി: അമേരിക്ക - ഇറാൻ സമാധാന കരാറിന് പിന്നാലെ യു എ ഇ ഇന്ധനവില കുറച്ചു. മാസങ്ങളോളം തുടർച്ചയായ വർധനവിന് ശേഷമാണ് ഇത്. സൂപ്പർ 98 പെട്രോൾ 3.95 ദിർഹത്തിൽ നിന്ന് 3.40 ആയി താഴ്ന്നു. സ്പെഷ്യൽ 95 പെട്രോൾ 3.29 ദിർഹമായി കുറഞ്ഞു. നേരത്തെ ഇത് 3.83 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോൾ 3.76 ദിർഹത്തിൽ നിന്ന് 3.21 ആയി കുറഞ്ഞു. ഡീസലിൽ കാര്യമായ കുറവുണ്ട്. 4.33 ദിർഹത്തിൽ നിന്ന് 3.6 ദിർഹമായി കുറഞ്ഞു. യുദ്ധത്തിന് പിന്നാലെ ഇന്ധനവില അറുപത് ശതമാനത്തോളം ഉയർന്നിരുന്നു. പ്രവാസികൾക്കുൾപ്പടെ വലിയ ആശ്വാസമാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam