മകളുടെ വേഷത്തില്‍ പുറത്തുകടക്കാന്‍ ശ്രമം; ഗുണ്ടാനേതാവ് പിടിയില്‍

Published : Aug 05, 2019, 03:21 PM IST
മകളുടെ വേഷത്തില്‍ പുറത്തുകടക്കാന്‍ ശ്രമം; ഗുണ്ടാനേതാവ് പിടിയില്‍

Synopsis

മകള്‍ ജയിലില്‍ ഇയാളെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിഗ്ഗും റബ്ബര്‍ മാസ്കും പിങ്ക് ടീഷര്‍ട്ടും ധരിച്ച് ഡ സില്‍വ മകളുടെ വേഷത്തില്‍ മുങ്ങാന്‍ ശ്രമിച്ചത്. 

റിയോ ഡി ജനിറോ: ബ്രസീലിലെ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ മകളുടെ വേഷം കെട്ടി ഗുണ്ടാ നേതാവ്. ക്ലോവിനോ ഡ സില്‍വ എന്ന ഗാങ് ലീഡറാണ് തന്‍റെ 19 വയസുള്ള മകളുടെ വേഷം ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. റിയോ ഡി ജനീറോയിലെ ജയിലില്‍ തടവിലാണ് ഡ സില്‍വ. ശനിയാഴ്ച മകള്‍ ജയിലില്‍ ഇയാളെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിഗ്ഗും റബ്ബര്‍ മാസ്കും പിങ്ക് ടീഷര്‍ട്ടും ധരിച്ച് ഡ സില്‍വ മകളുടെ വേഷത്തില്‍ മുങ്ങാന്‍ ശ്രമിച്ചത്. 

ആര്‍ക്കും ജയിലധികൃതരെ കബളിപ്പിച്ച് രക്ഷപ്പെടാനാവില്ലെന്നും അയാളുടെ മുഖത്തെ പരിഭ്രാന്തി പിടിക്കപ്പെടാന്‍ കാരണമായെന്നും അധികൃതര്‍ പറഞ്ഞു. മകളെ ജയിലില്‍ ഉപേക്ഷിച്ച് പുറത്തുകടക്കാനായിരുന്നു ഡ സില്‍വയുടെ ശ്രമം. പാളിപ്പോയ ജയില്‍ ചാട്ടത്തില്‍ മകള്‍ക്കും പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസിപ്പോള്‍. 

ഡ സില്‍വ വിഗ്ഗും മുഖംമൂടിയും വസ്ത്രങ്ങളും മാറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടു. ബ്രസീലിലെ പ്രധാന ക്രിമിനല്‍ ഗ്രൂപ്പുകളിലൊന്നായ റെഡ‍് കമാന്‍റിലെ അംഗമാണ് ഡ സില്‍വ. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു തടവറയിലേക്ക് ഡ സില്‍വയെ മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്ക് നേരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം