'ഒരു നിമിഷം വൈകിയിരുന്നെങ്കില്‍...!' ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ സഹോദരനെ രക്ഷപ്പെടുത്തി പെണ്‍കുട്ടി

Published : Aug 05, 2019, 12:04 PM ISTUpdated : Aug 05, 2019, 12:06 PM IST
'ഒരു നിമിഷം വൈകിയിരുന്നെങ്കില്‍...!' ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ സഹോദരനെ രക്ഷപ്പെടുത്തി പെണ്‍കുട്ടി

Synopsis

കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ കുട്ടിയെ ഒരു നിമിഷം പോലും സമയം പാഴാക്കാതെയാണ് സഹോദരി രക്ഷപ്പെടുത്തിയത്. 

ഇസ്താംബൂള്‍: മൂന്ന് ചെറിയ കുട്ടികള്‍ ലിഫ്റ്റിലേക്ക് കയറുന്നു. ലിഫ്റ്റിന്‍റെ വാതില്‍ അടയുന്നു. പിന്നെ സംഭവിച്ചത് ഞെട്ടലും അത്ഭുതവുമുണ്ടാക്കുന്ന കാര്യങ്ങള്‍. ലിഫ്റ്റിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഒപ്പം അത്ഭുതപ്പെടുകയും ചെയ്യും. 

ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരിക്കുന്ന കയറിനുള്ളില്‍ ആണ്‍ കുട്ടി കുടുങ്ങി. കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ കുട്ടിയെ ഒരു നിമിഷം പോലും സമയം പാഴാക്കാതെയാണ് സഹോദരി രക്ഷപ്പെടുത്തിയത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ലോകമറിയുന്നത്. 

സമയോചിതമായ ഇടപെടലില്‍ സഹോദരന്‍റെ ജീവന്‍ രക്ഷിച്ച പെണ്‍കുട്ടിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. ആദ്യം കാലില്‍ പിടിക്കുകയും പിന്നെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ കുരുക്ക് അഴിച്ചെടുത്ത് സഹോദരനെ രക്ഷപ്പെടുത്തുകയും ചെയ്തു. നിര്‍ണ്ണായകമായ നിമിഷത്തിലെ സമോയിചിത ഇടപെടലിന് കയ്യടിക്കുയാണ് ആളുകള്‍. 

പെണ്‍കുട്ടിയുടെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ആളുകള്‍ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചു. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആണ്‍കുട്ടി സുരക്ഷിതനായിരിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം