അറിഞ്ഞത് ഗാങ് ഓഫ് 8 മാത്രം, ഇറാൻ ആക്രമിച്ചത് ട്രംപിന്റെ മാത്രം താൽപര്യമോ?

Published : Mar 02, 2026, 08:55 AM IST
donald trump claims ali khamenei killed in us israel joint strike tehran airstrike iran denies amid war tensions updates

Synopsis

അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 പ്രകാരം, ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിൽ നിക്ഷിപ്തമാണ്, എന്നാൽ ഇത്തവണ കോൺഗ്രസ് അത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ന്യൂയോർക്ക്: ഇറാനെ ആക്രമിക്കാൻ ഡൊണാൾഡ് ട്രംപിന് അമേരിക്കൻ കോൺഗ്രസിന്റെ അനുമതി ആവശ്യമാണോ? ഇറാന് നേരെ ഇസ്രയേലുമായി ചേർന്നുള്ള ആക്രമണത്തിന് തിരികൊളുത്തിയതിന് പിന്നാലെ പല ദിശകളിൽ നിന്നായി ഉയരുന്ന ചോദ്യമാണ് യുഎസ് കോൺഗ്രസിന്റെ അനുമതി ആക്രണത്തിനുണ്ടോയെന്നത്. ഇറാന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ നടത്തിയ വീഡിയോ പ്രഖ്യാപനത്തിൽ ആക്രമണങ്ങളെ പ്രധാന യുദ്ധ നടപടി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 പ്രകാരം, ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിൽ നിക്ഷിപ്തമാണ്, എന്നാൽ ഇത്തവണ കോൺഗ്രസ് അത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. സൈനിക നടപടികളിൽ ഏർപ്പെടാൻ അമേരിക്കൻ ഭരണഘടന പ്രസിഡന്റിന് വിപുലമായ അധികാരം നൽകുന്നുണ്ട്. ഈ അവ്യക്തത വാഷിംഗ്ടണിൽ അടുത്തകാലത്തായി വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഇറാനുനേരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണത്തോട് അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ഹില്ലിൽ നിന്നുള്ള പ്രതികരണങ്ങൾ രാഷ്ട്രീയ ചേരിതിരിവുകൾക്ക് അനുസരിച്ചാണ് ഉയരുന്നത്. നിലവിൽ കോൺഗ്രസിന്റെ ഇരുസഭകളും നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഭൂരിഭാഗവും ആക്രമണത്തെ പിന്തുണച്ചു.

ആക്രമണത്തിന് മുന്നോടിയായി ട്രംപ് ഭരണകൂടം കോൺഗ്രസ് നേതാക്കളുടെ ഉഭയകക്ഷി ഗ്രൂപ്പായ ഗാങ് ഓഫ് 8നെ വിവരം അറിയിച്ചിരുന്നതായാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറയുന്നത്. എന്നാൽ ഡെമോക്രാറ്റ് അംഗങ്ങളിൽ ഭൂരിഭാഗവും ഈ ആക്രമണങ്ങളെ അപലപിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് യുദ്ധം തുടങ്ങുകയാണെന്ന് ഡെമോക്രാറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം റിപ്പബ്ലിക്ക് അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാൽ പരാജയപ്പെട്ട വാർ പവേഴ്‌സ് റെസല്യൂഷൻ പോലുള്ള ബില്ലുകൾ കോൺഗ്രസ് വീണ്ടും പരിഗണിക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്.

മറ്റൊരു വാർ പവേഴ്‌സ് റെസല്യൂഷൻ അവതരിപ്പിക്കുകയും അത് പാസാകുകയും ചെയ്താൽ, കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് ഏകപക്ഷീയമായി സൈനികശക്തി ഉപയോഗിക്കുന്നത് തടയാൻ സാധിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ബിൽ പാസാകാനുള്ള സാധ്യത കുറവാണ്. അമേരിക്കയിലെ ഭരണഘടനയിൽ അമേരിക്കൻ ഭരണഘടനയിൽ അധികാരങ്ങൾ വിഭജിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ആർട്ടിക്കിൾ 1 ഔദ്യോഗികമായി ഒരു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണ്. സൈന്യത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതും ഇവരാണ്. ആർട്ടിക്കിൽ 2 പ്രസിഡന്റാണ് സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ്. രാജ്യത്തെ പെട്ടെന്നുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനും അടിയന്തര സൈനിക നടപടികൾ സ്വീകരിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്. ഈ രണ്ട് അധികാരങ്ങൾ തമ്മിലുള്ള അതിർവരമ്പാണ് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

B2 സ്പിരിറ്റ് മുതൽ F 22 റാപ്റ്റർ വരെ, ഇറാൻ ആക്രമണത്തിൽ അമേരിക്ക നിരത്തിയ ആയുധങ്ങൾ ഇവയാണ്, പട്ടിക പുറത്ത്
ചിറകടിച്ചുയരാതെ ഗള്‍ഫ് പ്രവാസത്തിന്‍റെ സ്വപ്‌ന വിമാനങ്ങള്‍; വ്യോമഗതാഗതം എന്ന് സാധാരണ നിലയിലാവും?