'പിന്‍ഗാമി വേണം'; സ്വവര്‍ഗാനുരാഗികളായ പെന്‍ഗ്വിനുകള്‍ക്ക് 'ദത്തെടുപ്പിലൂടെ' ഒടുവില്‍ പരിഹാരം

By Web TeamFirst Published Aug 16, 2019, 4:30 PM IST
Highlights

ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തോന്നുമ്പോള്‍ കല്ലുകള്‍ക്ക് മുകളില്‍ അടയിരിക്കുകയും മറ്റ് പെന്‍ഗ്വിനുകളില്‍ നിന്ന് കല്ലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മൃഗശാല അധികൃതര്‍ ഇവര്‍ക്ക് മുട്ട സമ്മാനിക്കുകയായിരുന്നു.

ബര്‍ലിന്‍: സ്വവര്‍ഗാനുരാഗികളായ പങ്കാളികള്‍ ജീവിതം ആസ്വദിക്കുന്നതിനിടെ അവര്‍ക്ക് തീവ്രമായ ഒരാഗ്രഹം തോന്നി, ഒരു കുഞ്ഞിനെ വേണം. പിന്‍ഗാമിക്ക് വേണ്ടിയുള്ള അവരുടെ ആഗ്രഹം മനസ്സിലാക്കിയ അഭ്യുദയകാംഷി അവര്‍ക്ക് സമ്മാനമായി നല്‍കിയത് ഒരു മുട്ടയാണ്! ആ സ്വവര്‍ഗാനുരാഗികള്‍ മറ്റാരുമല്ല, ജര്‍മനിയിലെ പ്രശസ്തമായ ബര്‍ലിന്‍ മൃഗശാലയിലെ രണ്ട് പെന്‍ഗ്വിനുകളാണ്. മൃഗശാല അധികൃതരാണ് രണ്ട് ആണ്‍ പെന്‍ഗ്വിനുകള്‍ക്ക് മുട്ട ദത്ത് നല്‍കാന്‍ തീരുമാനിച്ചത്.

ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം തോന്നുമ്പോള്‍ കല്ലുകള്‍ക്ക് മുകളില്‍ അടയിരിക്കുകയും മറ്റ് പെന്‍ഗ്വിനുകളില്‍ നിന്ന് കല്ലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മൃഗശാല അധികൃതര്‍ ഇവര്‍ക്ക് മുട്ട സമ്മാനിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇവര്‍ക്ക് 55 ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു. 

ഇതിന് മുമ്പ് ബര്‍ലിന്‍ മൃഗശാല അധികൃതര്‍ മറ്റ് രണ്ട് ഗേ പെന്‍ഗ്വിനുകള്‍ക്ക് മുട്ട നല്‍കുകയും അതില്‍ നിന്നും കുഞ്ഞുണ്ടാകുകയും ചെയ്തിരുന്നു.

click me!